ETV Bharat / state

സഹപാഠിക്ക് തണലൊരുക്കാൻ ഡിഷ് വാഷ് വിൽപന; മാതൃകയായി എൻഎസ്എസ് വളണ്ടിയർമാർ - Kunhimangalam HSS NSS unit

author img

By ETV Bharat Kerala Team

Published : May 30, 2024, 8:44 PM IST

അവധിക്കാലത്തും തിരക്കിലാണ് കുഞ്ഞിമംഗലം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ്. തങ്ങളുടെ സഹപാഠിക്ക് വീടൊരുക്കാനുള്ള ശ്രമത്തിലാണ് അവർ.

NSS STUDENTS HOME FOR CLASSMATE  എൻഎസ്എസ് യൂണിറ്റ് വീട് നിർമാണം  സഹപാഠിക്ക് വീടൊരുക്കാൻ എൻഎസ്എസ്  NSS STUDENTS HELPING CLASSMATE
NSS students to built home for classmate (ETV Bharat)

എൻഎസ്എസ് വിദ്യാർഥികളുടെ സ്‌നേഹത്തണലിൽ വീടൊരുങ്ങുന്നു (ETV Bharat)

കണ്ണൂർ: കുഞ്ഞിമംഗലം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് ഈ അവധിക്കാലത്തും തിരക്കിലാണ്. സഹപാഠിക്ക് വീട് വച്ചുനൽകാൻ പ്രതിജ്ഞാബദ്ധരായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കുട്ടികൾ. സ്‌നേഹ ഭവന നിർമാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ എൻഎസ്എസ് വളണ്ടിയർമാർ കണ്ടെെത്തിയ വഴിയാകട്ടെ ഡിഷ് വാഷ് നിർമാണവും.

സ്‌കൂളിൽ വച്ച് തന്നെ ഡിഷ് വാഷ് നിർമിച്ച് വീട് വീടാന്തരം കയറിയിറങ്ങി വിൽപ്പന നടത്തുകയാണ് ഇവർ. ഏകദേശം 8 ലക്ഷത്തോളം രൂപയാണ് ഭവന നിർമ്മാണത്തിന് ആവശ്യം. ഇതിനോടകം ഏതാണ്ട് ആയിരത്തോളം ഡിഷ് വാഷ് ബോട്ടിലുകൾ കുട്ടികൾ വിപണനം നടത്തികഴിഞ്ഞു. തറക്കല്ലിടീല്‍ കർമം നിർവഹിച്ച് പണിയും ആരംഭിച്ചു.

അവധി കാലമായതിനാൽ വീട് പണിക്ക് മുഴുവൻ സമയവും സഹായത്തിന് എൻഎസ്എസ് വളണ്ടിയർമാരുണ്ട്. നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ വീട് പണി പൂർത്തിയാക്കാമെന്ന് വിശ്വാസത്തിലാണ് തങ്ങളെന്ന് എൻഎസ്എസ് വളണ്ടിയർമാർ പറയുന്നു.

ALSO READ: ഒൻപതിൽ പഠനം നിർത്തിയ പ്രകാശന്‍റെ കവിത ഏഴാം ക്ലാസ് പാഠപുസ്‌തകത്തിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.