ബലോദ ബസാര്‍: മിന്നലേറ്റ് ഏഴ് മരണം. മൂന്ന് പേര്‍ക്ക് പരിക്ക്. ഛത്തീസ്‌ഗഡിലെ ബലോദ ബസാറിലാണ് സംഭവം.
വയലില്‍ നിന്ന് മടങ്ങിയ കര്‍ഷകരാണ് അപകടത്തില്‍ പെട്ടത്. മടങ്ങുന്ന വഴിയാണ് കനത്ത മഴയുടെ അകമ്പടിയോടെ മിന്നലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മഴയില്‍ നിന്ന് രക്ഷനേടാനായി ഇവര്‍ ഒരു മരത്തിനടിയില്‍ അഭയം തേടി. അപ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്. മൊഹത്ര ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
മുകേഷ്(20),താങ്കര്‍(30),സന്തോഷ്(40),തനേശ്വര്‍(18),പൊഖ്രാജ്(38),ദേവ്(22),വിജയ്(23) എന്നിവരാണ് മരിച്ചത്. വിശ്വംഭര്‍, ബിട്ടുസാഹു, ചേതന്‍സാഹു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ഛത്തീസ്‌ഗഡില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കനത്ത മഴ പ്രവചിച്ചിട്ടുണ്ട്.
Also Read: ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു