കേരളം

kerala

ETV Bharat / snippets

ഏലപ്പട്ടയ ഭൂമിയിൽ ടൂറിസം വേണ്ട, ഇടുക്കിയിലെ എല്ലാ പാട്ട ഭൂമിയും പരിശോധിക്കണം: കർക്കശ നിലപാടുമായി ഹൈക്കോടതി

HC INSPECT CARDAMOM PLANTATIONS  മകയിരം പ്ലാന്‍റേഷൻ  IDUKKI  TOURISM ACTIVITIES
High Court Ordered To Inspect All Cardamom Plantations (ETV Bharat)

By ETV Bharat Kerala Team

Published : Jun 19, 2024, 11:49 AM IST

ഇടുക്കി:ഏലപ്പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഉത്തരവിട്ട് ഹൈക്കോടതി. ഏലം കൃഷിക്ക് മാത്രമായി അനുവദിച്ച ഭൂമിയിലെ കെട്ടിടങ്ങള്‍, ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ നടപടി വേണമെന്നും ഉത്തരവിട്ടു. മകയിരം പ്ലാന്‍റേഷനുമായി ബന്ധപ്പെട്ട വിവാദ എൻഒസി വിഷയം പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഏലപ്പട്ടയഭൂമിയായ മകയിരം പ്ലാന്‍റേഷനില്‍ റിസോർട്ട് പ്രവർത്തിക്കുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തുകയും അത് അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി സ്‌റ്റോപ്പ് മെമോയും നല്‍കി. ഇതിന്‍റെ തുടർച്ചയായാണ് പുതിയ ഉത്തരവ്.

ഇടുക്കി ജില്ലയില്‍ 'പ്ലാന്‍റേഷൻ ടൂറിസം' എന്ന പേരില്‍ ഇത്തരത്തില്‍ ഏലപ്പാട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന വിഷയമാണ് കോടതിക്ക് മുന്നില്‍ വന്നത്. പ്ലാന്‍റേഷനുകളിൽ ടൂറിസം പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് കടിഞ്ഞാണിടുകയാണ് ഉത്തരവിന്‍റെ ലക്ഷ്യം.

തഹസില്‍ദാർമാരാണ് ജില്ലയിലെ മുഴുവൻ ഭൂമിയും പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കേണ്ടത്. ഇത് സംബന്ധിച്ച്‌ ഡിവിഷൻ ബെഞ്ച് ജില്ലാ കലക്‌ടർക്ക് നിർദേശം നല്‍കി. വിവാദ എൻഒസി വിഷയത്തില്‍ ജില്ലാ കലക്‌ടർ ഷീബാ ജോർജിനെതിരെ അന്വേഷണമില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details