ETV Bharat / lifestyle

ഉരുളക്കിഴങ്ങുണ്ടോ ? അരിയും ഉഴുന്നും കുതിർത്ത് സമയം കളയേണ്ട; ക്രിസ്‌പി ദോശയുണ്ടാക്കാൻ ഇതാ എഴുപ്പവഴി

ഉഴുന്നും വേണ്ട പുളിപ്പിക്കുകയും വേണ്ട. വളരെ എഴുപ്പത്തിൽ ക്രിസ്‌പി ദോശ തയ്യാറാക്കാം. റെസിപ്പി ഇതാ

SPECIAL CRISPY DOSA RECIPE  HOW TO MAKE INSTANT CRISPY DOSA MIX  CRISPY DOSA RECIPE WITH POTATO  ക്രിസ്‌പി ദോശ റെസിപ്പി
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Nov 22, 2024, 5:10 PM IST

പ്രഭാതഭക്ഷണമായി ദോശയും ഇഡലിയുമൊക്കെ കഴിക്കുന്നവരാണ് നമ്മൾ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഭക്ഷണങ്ങളാണ് ഇവ രണ്ടും. എന്നാൽ നേരത്തെ മാവ് തയ്യാറാക്കി വച്ചാൽ മാത്രമേ ദോശ ഉണ്ടാക്കാനാവൂ. അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത് നല്ലപോലെ അരച്ചെടുത്ത് ഒരു രാത്രി മുഴുവൻ പുളിപ്പിച്ച ശേഷമാണ് ദോശയ്ക്കുള്ള മാവ് റെഡിയാകുന്നത്. എന്നാൽ ഒരു ദിവസം അരിയും ഉഴുന്നും കുതിർക്കാൻ മറന്നാൽ പണിപാളും. എന്നാൽ ഇനി ഇതോർത്ത് ടെൻഷനടിക്കേണ്ട. ഇതൊന്നും കൂടാതെ വളരെ എളുപ്പത്തിൽ മൊരിഞ്ഞ ദോശയുണ്ടാക്കാൻ ഒരു എളുപ്പവഴിയുണ്ട്. അരിയും ഉഴുന്നും കുതിർക്കാതെ പുളിപ്പിക്കാതെ ക്രിസ്‌പി ദോശ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • അരിപൊടി - 2 കപ്പ്
  • ഗോതമ്പ് പൊടി - കാൽ കപ്പ്
  • തൈര് - കാൽ കപ്പ്
  • ഉരുളക്കിഴങ്ങ് - ഒന്ന്
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സർ ജാറിലേക്ക് അരിപൊടി, ഗോതമ്പ് പൊടി, തൈര്, ഉരുളകിഴങ്ങ്, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ളു ബേക്കിങ് സോഡ കൂടി ചേർക്കുക. ഇത് മിക്‌സ് ചെയ്യുക. ശേഷം സൗവ് ഓൺ ചെയ്‌ത് ദോശക്കല്ല് ചൂടാക്കുക. ഇതിലേക്ക് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. സ്വാദിഷ്‌ടമായ ദോശ തയ്യാർ.

Also Read : മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം തട്ടുകട സ്റ്റൈൽ തക്കാളി ചട്‌ണി; റെസിപ്പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.