ETV Bharat / snippets

'പള്ളിത്തർക്കത്തില്‍ മുൻ ചീഫ് സെക്രട്ടറി ഹാജരായേ പറ്റൂ'; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

CHURCH CLASH  പള്ളിത്തർക്കം  high court news  ഓർത്തഡോക്‌സ് യാക്കോബായ തർക്കം
Kerala High Court- File (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 8, 2024, 4:25 PM IST

എറണാകുളം: ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. നിരവധി അവസരങ്ങൾ നൽകിയതാണെന്നും കോടതി സർക്കാരിനെ ഓർമപ്പെടുത്തി. മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു വിമർശനം.

പള്ളി ഏറ്റെടുക്കാൻ ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കിയില്ല. ന്യായമായ കാരണങ്ങളുണ്ടെങ്കിൽ ഇളവ് അനുവദിക്കുമെന്നും, അല്ലാത്തപക്ഷം നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകില്ലെന്നും കോടതി വ്യക്തമാക്കി. പാലക്കാട് ജില്ലാ കളക്‌ടർ അടക്കം ഓൺലൈനായി ഹാജരായിരുന്നു. എന്നാൽ ആരോഗ്യ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻ ചീഫ് സെക്രട്ടറി വേണു കോടതിയെ അറിയിച്ചു. വേണുവിനെ കോടതിയലക്ഷ്യ നടപടിയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെച്ചിരുന്നു.

അതേസമയം കുറ്റം ചുമത്തുന്നതിനു മുൻപ് എതിർകക്ഷികളെ കേൾക്കാൻ തയ്യാറെന്ന് കോടതി പറഞ്ഞു. തുടർന്ന് നവംബർ 29 ന് മുൻപ് കളക്‌ടർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി. കോടതിയലക്ഷ്യ ഹർജികൾ നവംബർ 29 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.