ETV Bharat / bharat

ഗ്യാന്‍വാപി പള്ളിത്തര്‍ക്കം; മസ്‌ജിദ്‌ കമ്മിറ്റിയോട് പ്രതികരണം തേടി സുപ്രീം കോടതി - GYANVAPI MOSQUE DISPUTE

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

GYANVAPI MOSQUE COMMITTEE  GYANVAPI SIVLING ISSUE  ഗ്യാന്‍വാപി തര്‍ക്കം സുപ്രീംകോടതി  ഗ്യാന്‍വാപി പള്ളി സുപ്രീം കോടതി
Gyanvapi Mosque, Supreme Court of India (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 9:32 PM IST

ന്യൂഡൽഹി: ശിവലിംഗം കണ്ടെത്തിയ പ്രദേശത്ത് എഎസ്ഐ സർവേ നടത്തണമെന്ന ഹിന്ദു പക്ഷത്തിന്‍റെ ഹർജിയിൽ ഗ്യാന്‍വാപി മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റിയോട് പ്രതികരണം തേടി സുപ്രീം കോടതി. 2024 ഡിസംബർ 17-നകം വിശദീകരണം നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്ഷേത്രത്തിന് മുകളിൽ മസ്‌ജിദ് നിർമ്മിക്കുന്നു എന്ന അവകാശവാദമുള്ള എല്ലാ ഹര്‍ജികളും ഏകീകരിക്കാനുള്ള ഹിന്ദു പക്ഷത്തിന്‍റെ ഹർജിയും സുപ്രീം കോടതി സ്വീകരിച്ചു. നിലവില്‍ വാരണാസി വിചാരണ കോടതികളിൽ നിൽക്കുന്ന എല്ലാ സ്യൂട്ടുകളും, പ്രധാന സ്യൂട്ട് നിൽക്കുന്ന ജില്ലാ ജഡ്‌ജിക്ക് മുമ്പാകെ ഏകീകരിക്കുന്നതാണ് നല്ലതെന്ന് ബെഞ്ച് പറഞ്ഞു.

ഇത് പൂർത്തിയായാൽ തെളിവുകൾ വീണ്ടും വിലയിരുത്തുന്ന ആദ്യ അപ്പീൽ ഫോറം ഹൈക്കോടതിയായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഡിസംബറിൽ കേസിൽ കൂടുതൽ വാദം കേൾക്കാൻ ബെഞ്ച് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.

Also Read: ഗ്യാൻവാപിയിൽ പൂജ നടത്താൻ അനുമതി നല്‍കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.