ETV Bharat / bharat

തെരഞ്ഞെടുപ്പിന് ശേഷം 'സാഹചര്യം കൈകാര്യം ചെയ്യണം'; നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ് - CONG OBSERVERS FOR POST ELECTION

മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലുമാണ് നിരീക്ഷകരെ നിയോഗിച്ചത്.

ECONGRESS APPOINTS OBSERVERS  CONGG IN MAHARASHTRA AND JHARKHAND  ASSEMBLY ELECTION 2024  നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്
Congress Flag (Getty Image)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 8:48 PM IST

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാന്‍ നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്. മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലുമാണ് കോൺഗ്രസിന്‍റെ നിരീക്ഷകര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി പരമേശ്വര എന്നിവരാണ് മഹാരാഷ്‌ട്രയിലേയും ജാർഖണ്ഡിലേയും നിരീക്ഷകര്‍. ഇവരെ അടിയന്തര പ്രാബല്യത്തിൽ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയോഗിച്ചതായി പാർട്ടി പ്രസ്‌താവനയിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജാർഖണ്ഡില്‍ താരിഖ് അൻവർ, മല്ലു ഭട്ടി വിക്രമാർക, കൃഷ്‌ണ അല്ലാവൂരു എന്നിവരെക്കൂടെയും നിരീക്ഷകരായി തെരഞ്ഞെടുത്തിട്ടുണ്ട്. മിക്ക എക്‌സിറ്റ് പോളുകളും മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും എന്‍ഡിഎ സഖ്യത്തിന് നേരിയ മാര്‍ജിനിലുള്ള വിജയമാണ് പ്രവചിക്കുന്നത്. അതേസമയം കൃത്യമായ മുന്‍തൂക്കം ആര്‍ക്കും പ്രവചിക്കപ്പെട്ടിട്ടുമില്ല.

288 അംഗ മഹാരാഷ്‌ട്ര നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 145 സീറ്റാണ് വേണ്ടത്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 41 സീറ്റുകളാണ് ആവശ്യം. മഹാരാഷ്‌ട്രയിൽ ബിജെപി-ശിവസേന-എൻസിപി സഖ്യവുമാണ് നിലവില്‍ ഭരിക്കുന്നത്. ജാർഖണ്ഡിൽ ജെഎംഎം-കോൺഗ്രസ് സഖ്യവും ഭരിക്കുന്നു.

Also Read: ജാര്‍ഖണ്ഡില്‍ സോറന്‍ V/S സോറന്‍; ആരാകും അടുത്ത മുഖ്യമന്ത്രി?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.