ഒരു കാലത്ത് ബോളിവുഡിന്‍റെ ഹിറ്റ് കോമ്പോ ആയിരുന്നു പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍. അതുക്കൊണ്ടു തന്നെ ഇരുവരുടെയും കൂട്ടുക്കെട്ടില്‍ പിറക്കുന്ന ഭൂത് ബംഗ്ല എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അക്ഷയ് കുമാറിന്‍റെ തിരിച്ചു വരവാകും ഈ ചിത്രം എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.
14 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു സന്തോഷ വാര്‍ത്തകൂടിയുണ്ട്. ഭൂത് ബംഗ്ലയില്‍ പ്രധാന വേഷത്തില്‍ തബുവും എത്തുവെന്നതാണ്.
ഭൂല്‍ ബംഗ്ല ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തിനൊപ്പം നടി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ക്ലാപ് ബോര്‍ഡിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് , ഞങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് താരം കുറിച്ചത്.
പ്രിയദര്‍ശനും തബുവും അക്ഷയ് കുമാറും 25 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 2000ല്‍ റിലീസ് ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രം ഹീരാ ഫേരിയായിരുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹൊറര്‍ കോമഡി ചിത്രമാണ് ഭൂത് ബംഗ്ല. ആകാശ് എ കൗഷിക്കിന്‍റെ കഥയ്ക്ക് റോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. 2026 ഏപ്രില്‍ 2നാണ് ചിത്രം തിയേറ്ററില്‍ എത്തുക. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
മണിച്ചിത്രത്താഴിന്‍റെ റീമേക്കായായിരുന്നു ബോളിവുഡ് ചിത്രമായ ഭൂല്‍ ഭൂലയ്യ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ അക്ഷയ് കുമാറായിരുന്നു നായകനായി എത്തിയത്. ഈ ചിത്രത്തിന് ശേഷം ഖട്ട മീഠ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. അതേസമയം ഭൂല്‍ ഭൂലയ്യ ചിത്രീകരിച്ച അതേ ലൊക്കേഷനില്‍ തന്നെയാണ് ഭൂത് ബംഗ്ലയും ചിത്രീകരിക്കുന്നത്.
ജയ്‌പൂരിലെ ചോമു പാലസ് ആണ് ലൊക്കേഷന്‍. സിനിമയിലെ 60 ശതമാനം രംഗങ്ങളും ഈ ലൊക്കേഷനില്‍ തന്നെയാവും ചിത്രീകരിക്കുന്നത്. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം.
ചോമി പാലസ് ആണ് പ്രധാന ലൊക്കേഷന്‍. അത് കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്‍റെ ലൊക്കേഷനുകളുണ്ട്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഭൂത് ബംഗ്ല.
അതേസമയം സ്കൈ ഫോഴ്‌സ്, ജോളി എല്‍എല്‍ബി 3, ഹൗസ്‍ഫുള്‍ 5, വെല്‍കം ടു ദി ജംഗിള്‍ എന്നിവയാണ് അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Also Read:'രേഖാചിത്രം' മിന്നല്‍ വേഗത്തില്‍ കുതിക്കുന്നു; നാലാം ദിവസത്തിലും ബോക്‌സ് ഓഫിസില്‍ ഗംഭീര പ്രകടനം