ഇടുക്കി: അണ്ണാറക്കണ്ണന് രക്ഷകരായി വനപാലകർ. വലിയ മരത്തിൽ നിന്നും ചാട്ടം പിഴച്ച് നിലത്തു വീണ് പരിക്കേറ്റ അണ്ണാനെയാണ് സിപിആർ നൽകി വനപാലകർ രക്ഷിച്ചത്. ഇടുക്കി നെടുംങ്കണ്ടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.
ചാട്ടം പിഴച്ച് പാറക്കല്ലിൽ വീണ അണ്ണാനെ സമീപത്ത് താമസിക്കുന്ന വീട്ടമ്മയാണ് കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെയുള്ള കല്ലാർ ഫോറസ്റ്റ് വകുപ്പിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ വീട്ടമ്മ വിവരം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഞ്ചു മിനിറ്റ് കൊണ്ട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജീവൻ നഷ്‌ടപ്പെട്ടു എന്നായിരുന്നു കരുതിയത്. വനപാലകനായ നിഷാദ് അവസാന ഘട്ട ശ്രമം എന്ന നിലയിൽ സിപിആർ നൽകി. തുടര്‍ന്ന് അണ്ണാൻ പതുക്കെ ജീവിതത്തിലേക്ക്.
പിന്നീട് അണ്ണാനെ തൊട്ടടുത്തുള്ള വനം വകുപ്പ് ഓഫിസിൽ എത്തിച്ച് പരിചരിച്ചു. മണിക്കൂറുകൾക്കുള്ളിൽ അണ്ണാൻ ഉഷാറായി. പൂര്‍ണ ആരോഗ്യവാനായ അണ്ണാനെ ഇന്ന് (26-02-2024) രാവിലെ ഉദ്യോഗസ്ഥർ തുറന്നു വിട്ടു.
Also Read: എടക്കരയില്‍ തേനീച്ച ആക്രമണം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക് - BEE ATTACK IN EDAKKARA MALAPPURAM