ETV Bharat / state

വിദ്യാര്‍ഥികള്‍ക്ക് സുപ്രധാന അറിയിപ്പ്: കായിക ഡയറക്‌ടറേറ്റിന് കീഴിലെ സ്‌കൂളുകളിലേക്ക് അഡ്‌മിഷന്‍ നേടാൻ ഇതാ അവസരം! - SPORTS SCHOOL ADMISSION KERALA

ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍.

SPORTS SCHOOL ACADEMY ADMISSION  KERALA SPORTS COUNCIL SELECTION  സ്‌പോര്‍ട്‌സ് സ്‌കൂള്‍ അഡ്‌മിഷന്‍  കായിക ഡയറക്‌ടറേറ്റ് സ്‌കൂള്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 12, 2025, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്‌ടറേറ്റിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളിലേക്കും അക്കാദമികളിലേക്കുമുള്ള 2025-26 അധ്യയന വര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും.

തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള സെലക്ഷനാണ് നടക്കുന്നത്.

6, 7, 8, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍ നടക്കുക. ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംങ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും തൈക്കോണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെലക്ഷന്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സെലക്ഷന്‍ പിന്നീട് നടത്തും. 6,7 ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായിക ക്ഷമത ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലും 8, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായികക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്‍റെയും അടിസ്ഥാനത്തിലുമാണ്.

9,10 ക്ലാസുകളിലേക്കുള്ള ലാറ്ററില്‍ എന്‍ട്രിക്ക് സംസ്ഥാന തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്‌ചവച്ചവരോ ആയിരിക്കണം. ആദ്യഘട്ട സെലക്ഷനില്‍ മികവ് തെളിയിക്കുന്നവരെ 2025 ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്‌ചത്തെ അസസ്‌മെന്‍റ് ക്യാമ്പില്‍ പങ്കെടുപ്പിക്കും. ക്യാമ്പിലെ പ്രകടനത്തിന്‍റെയും ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്.

പ്രാഥമിക സെലക്ഷന്‍ നടത്തുന്നത് ഈ കേന്ദ്രങ്ങളിള്‍

  1. 18/01/2025 - മുനിസിപ്പല്‍ സ്റ്റഡേിയം, തലശ്ശേരി
  2. 19/01/2025 - ഇ എം എസ് സ്റ്റേഡിയം നീലേശ്വരം
  3. 21/01/2025 - എസ്സ്.കെ.എം.ജെ .എച്ച് .എസ്സ്. എസ്സ് സ്റ്റേഡിയം, കല്‍പ്പറ്റ
  4. 22/01/2025 - കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, തേഞ്ഞിപ്പാലം
  5. 23/01/2025 - മുനിസിപ്പല്‍ സ്റ്റേഡിയം, പാലക്കാട്
  6. 24/01/2025 - ജി.വി.എച്ച്.എസ്സ്.എസ്സ് കുന്നംകുളം, തൃശൂര്‍
  7. 25/01/2025 - യൂ.സി കോളജ് ഗ്രൗണ്ട്, ആലുവ
  8. 28/01/2025 - കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയം, കലവൂര്‍, ആലപ്പുഴ
  9. 30/01/2025 - മുനിസിപ്പല്‍ സ്റ്റേഡിയം, നെടുങ്കണ്ടം, ഇടുക്കി
  10. 31/01/2025 - മുനിസിപ്പല്‍ സ്റ്റേഡിയം, പാലാ
  11. 01/02/2025 - കൊടുമണ്‍ സ്റ്റേഡിയം, പത്തനംതിട്ട
  12. 02/02/2025 - ശ്രീപാദം സ്റ്റേഡിയം, ആറ്റിങ്ങല്‍
  13. 03/02/2025 - ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, മൈലം, തിരുവനന്തപുരം

വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശം

സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് ഡ്രസ് എന്നിവ സഹിതം അതാത് ദിവസം രാവിലെ 9 മണിക്ക് എത്തിച്ചേരണം.

വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ സൗകര്യം അനുസരിച്ച് മേല്‍ സൂചിപ്പിച്ച ഏത് കേന്ദ്രത്തിലും സെലക്ഷന് പങ്കെടുക്കാം. ഏത് കേന്ദ്രത്തിലാണെങ്കിലും ഒരു തവണ മാത്രമേ പങ്കെടുക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് dsya.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Also Read: ഉന്നത വിദ്യാഭ്യാസ കോൺക്ലേവുമായി സർക്കാർ; പങ്കെടുക്കുന്നത് പ്രമുഖരുടെ നീണ്ട നിര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.