ETV Bharat / state

'മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍'; ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനം - INTERNATIONAL MOTHER LANGUAGE DAY

മാതൃഭാഷാ ദിനത്തിന്‍റെ വിശേഷങ്ങളറിയാം...

MOTHER TONGUE DAY  FEBRUARY 21 Mother Language Day  FIGHT FOR MOTHER LANGUAGE  അന്താരാഷ്‌ട്ര മാതൃഭാഷാ ദിനം
Mother Language Day (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 21, 2025, 12:09 AM IST

'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ' വള്ളത്തോളിന്‍റെ ഏറെ പ്രശസ്‌തമായ വരികളാണിത്. ഇന്നീ മാതൃഭാഷാ ദിനത്തിൽ ഏറ്റവും അന്വർഥമായ വരികൾ. ഭാഷ എന്നത് ആശയവിനിമയോപാധി മാത്രമല്ല നിരന്തരമുള്ള ഉപയോഗത്തെ തുടർന്ന് മാത്രം വികസിക്കുന്ന സ്വതത്തോട് കൂടിയതുമാണ്.

ഇന്ന് ഫെബ്രുവരി 21 അന്താരാഷ്‌ട്ര മാതൃഭാഷാ ദിനം. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആഘോഷിക്കുന്നത്. നമ്മുടെ ഈ ലോകത്ത് ഏകദേശം 6500 ലേറെ ഭാഷകളുണ്ട്. ആശയ വിനിമയം എന്നതിന് അപ്പുറം സമൂഹത്തിന്‍റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്‌കാരം കൂടിയാണത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഭാഷകളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത്. 1999 നവംബറിലാണ് ഈ ദിനത്തെ സംബന്ധിച്ച് യുനെസ്‌കോ പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് 2000 മുതല്‍ എല്ലാ ഫെബ്രുവരി 21നും ഈ ദിനം ആചരിച്ച് തുടങ്ങി. ഫെബ്രുവരി 21 എന്ന ദിനം തെരഞ്ഞെടുത്തതാകട്ടെ ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ബംഗ്ലാദേശിന്‍റെ താത്‌പര്യ പ്രകാരമാണ്. അതിന് പ്രത്യേക കാരണവുമുണ്ട്.

1952 ഫെബ്രുവരി 21ന് കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു കൂട്ടം അധ്യാപകരുടെയും ആക്‌ടിവിസ്റ്റുകളുടെയും പ്രതിഷേധം നടന്നു. ഉറുദു മാത്രം അടിച്ചേല്‍പ്പിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിന് എതിരെയായിരുന്നു ആ പ്രതിഷേധം. ഇതിനിടെ അക്രമം ഉണ്ടാകുകയും പ്രതിഷേധകാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്‌തു. ഇത് കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങളുടെ സ്വാതന്ത്രത്തിനുള്ള പോരാട്ടമായി മാറി.

ഇതിനെല്ലാം പിന്നാലെ ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കപ്പെട്ടു. ഭാഷ സ്വാതന്ത്രത്തിന് വേണ്ടി ബംഗ്ലാദേശികള്‍ നടത്തിയ പോരാട്ടത്തിന്‍റെ വാര്‍ഷികം കൂടിയാണ് ഫെബ്രുവരി 21.

മാതൃഭാഷാ ദിനത്തിന്‍റെ തീം: 2025 ലെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്‍റെ പ്രമേയം 'അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്‍റെ രജത ജൂബിലി ആഘോഷം' എന്നതാണ്.

ഇന്ത്യയുടെ ഭാഷാ വൈവിധ്യം: ഒരു ദശലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന 29 ഭാഷകളും പതിനായിരത്തിലധികം ആളുകൾ സംസാരിക്കുന്ന 122 ഭാഷകളുമുള്ള ഇന്ത്യ, ഭാഷ വൈവിധ്യത്തിന്‍റെ സാക്ഷ്യപത്രമാണ്. 19,500-ലധികം ഭാഷകളോ ഉപഭാഷകളോ ഇന്ത്യയിൽ സംസാരിക്കുന്നുണ്ട് എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു വസ്‌തുത.

ശ്രേഷ്‌ഠം മലയാളം: ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെട്ട മലയാളം കേരളത്തിന്‍റെ മാതൃഭാഷയാണ്. കേരളത്തിന് പുറമേ ലക്ഷദ്വീപിലും ലക്ഷദ്വീപിലും ഭാഗമായ മാഹിയിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും മലയാളം ഉപയോഗിക്കപ്പെടുന്നുണ്ട്. ശ്രേഷ്‌ഠ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഭാഷയാണ് മലയാളം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.