ഹൈദരാബാദ്: ദിനംപ്രതി പുതിയ സ്‌മാർട്ട്ഫോണുകൾ വിപണിയിലെത്തുന്ന ഇക്കാലത്ത് സ്‌മാർട്ട്‌ഫോൺ ഓപ്‌ഷനുകൾക്ക് പഞ്ഞമില്ലെങ്കിലും ഏത് തെരഞ്ഞെടുക്കുമെന്നത് പലപ്പോഴും നിങ്ങളെ ആശയകുഴപ്പത്തിലാക്കാറില്ലേ...സാധാരണക്കാർ എപ്പോഴും തിരയുക കുറഞ്ഞ ബജറ്റിൽ ലഭ്യമാകുന്ന മികച്ച ഫോണായിരിക്കും. പല വിലയിലും പ്രമുഖ കമ്പനികൾ അവരുടെ സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നതിനാൽ തന്നെ, വില എത്രയായാലും അതിൽ ഒരുപാട് ഓപ്‌ഷനുകൾ നിങ്ങൾക്ക് മുമ്പിലുണ്ടാകും. പിന്നീട് നിങ്ങൾക്ക് സ്വാഭാവികമായും പരിഗണിക്കുക ഫോണിന്‍റെ ക്യാമറ, ബാറ്ററി, സ്റ്റോറേജ്, പെർഫോമൻസ് പോലുള്ള മറ്റ് ഘടകങ്ങളായിരിക്കുമല്ലോ.
ഒരു സാധാരണക്കാരൻ ഫോൺ വാങ്ങാൻ തീരുമാനിക്കുമ്പോൾ ഏറ്റവും കൂടുതൽ തിരയുന്നത് മികച്ച ക്യാമറയുള്ള, കൂടുതൽ സമയം ചാർജ് നിൽക്കുന്ന ഒരു ഫോണായിരിക്കും. 20,000 രൂപ വരെയായിരിക്കും മിക്കവരും ഫോണിന് ബജറ്റിടുക. ഇത്തരത്തിൽ ഫോട്ടോഗ്രഫിക്കായി മികച്ച ക്യാമറയും, മികച്ച ബാറ്ററി കപ്പാസിറ്റിയുമുള്ള വെറും 20,000 രൂപയ്‌ക്കുള്ളിൽ മാത്രം ചിലവ് വരുന്ന സ്‌മാർട്ട്‌ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം. 108 എംപി ക്യാമറയും, ഒപ്പം 5000mAh ബാറ്ററി കപ്പാസിറ്റിയുമുള്ള പ്രമുഖ കമ്പനികളുടെ മികച്ച സ്‌മാർട്ട്‌ഫോണുകളാണ് ചുവടെ നൽകിയിരിക്കുന്നത്.
1. ഹോണർ 200 ലൈറ്റ് 5 ജി:
മികച്ച വീഡിയോ ക്വാളിറ്റിയും 10x ഡിജിറ്റൽ സൂമിങും ഒപ്പം എഐ ഫീച്ചറുകളുമുള്ള ക്യാമറ വാഗ്‌ദാനം ചെയ്യുന്ന ഹോണറിന്‍റെ ഈ ഫോൺ ഇരുപതിനായിരം രൂപ ബജറ്റിൽ സ്‌മാർട്ട്‌ഫോൺ തിരയുന്നവർക്കുള്ള മികച്ച ഓപ്‌ഷനാണ്. 108 എംപി വൈഡ് ആങ്കിൾ പ്രൈമറി ക്യാമറ, 5 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ക്യാമറ, 50 എംപി വൈഡ് ആങ്കിൾ സെൽഫി ക്യാമറ എന്നിങ്ങനെയുള്ള ക്യാമറ സജ്ജീകരണമാണ് ഹോണർ 200 ലൈറ്റ് സ്‌മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഫോണിന്‍റെ ആമസോൺ വില 19,999 രൂപയാണ്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ലഭിക്കുന്ന ഫോണിൽ 4,500mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
2. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 5ജി:
ഒഐഎസോടു കൂടിയ 108 എംപി ക്യാമറയുള്ള ഇൻഫിനിക്‌സിന്‍റെ ഈ ഫോൺ 20,000 രൂപയിൽ താഴെ വില വരുന്ന ഒരു മികച്ച ക്യാമറ ഫോണാണ്. സൂപ്പർ സൂമിങ് ഫീച്ചറോടെയാണ് ഫോണിലെ ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. 108 എംപി പ്രൈമറി ക്യാമറ, 2 എംപി ക്യാമറ, 2 എംപി ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ഇൻഫിനിക്‌സ് നോട്ട് 40 പ്രോയുടെ ക്യാമറ സജ്ജീകരണം. 5,000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ലഭിക്കുന്ന ഫോൺ രണ്ട് കളർ ഓപ്‌ഷനുകളിൽ ലഭ്യമാവും. വിന്‍റേജ് ഗ്രീൻ കളർ ഓപ്‌ഷന് 18,979 രൂപയും ടൈറ്റാൻ ഗോൾഡ് കളർ ഓപ്‌ഷന് 19,390 രൂപയുമാണ് ആമസോണിൽ വില.
3. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5 ജി:
മികച്ച ക്യാമറ ഓപ്‌ഷനുള്ള മറ്റൊരു ബജറ്റ് സ്‌മാർട്ട്‌ഫോണാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്. 108 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്‌ത്ത് അസിസ്റ്റ് ലെൻസ്, 2 എംപി മാക്രോ ലെൻസ്, 16 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയുള്ള ക്യാമറ സജ്ജീകരണമാണ് ഈ സ്‌മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്. 5,000mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്രോമാറ്റിക് ഗ്രേ, പേസ്റ്റൽ ലൈം എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിലാണ് ഫോൺ ലഭ്യമാവുക. ക്രോമാറ്റിക് ഗ്രേ കളറിലുള്ള ഫോണിന്‍റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 15,170 രൂപയും 256 ജിബി സ്റ്റോറേജുള്ള വേരിയന്‍റിന് 20,499 രൂപയുമാണ് ആമസോണിലെ വില. പേസ്റ്റൽ ലൈം കളറിലുള്ള ഫോണിന്‍റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 15,229 രൂപയും 256 ജിബി സ്റ്റോറേജുള്ള വേരിയന്‍റിന് 19,990 രൂപയുമാണ് വില.
4. റെഡ്‌മി നോട്ട് 13 5 ജി:
എഐ ട്രിപ്പിൾ ക്യാമറ സിസ്റ്റവും 3x ഇൻ-സെൻസർ സൂമും ഫീച്ചർ ചെയ്യുന്ന ക്യാമറ സംവിധാനമുള്ള സ്‌മാർട്ട്‌ഫോണാണ് ഷവോമിയുടെ റെഡ്‌മി നോട്ട് 13. 108 എംപിയുടെ പ്രൈമറി ക്യാമറയും 8 എംപി അൾട്രാവൈഡ് സെൻസറും 2 എംപി മാക്രോ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 6080 6nm ഒക്‌ടാകോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോൺ മികച്ച പെർഫോമൻസ് നൽകുമെന്നതിൽ സംശയമില്ല. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന്‍റെ ആമസോണിലെ പ്രാരംഭവില 15,020 രൂപയാണ്.
5. പോക്കോ എക്‌സ് 6 നിയോ:
3x ഇൻ-സെൻസർ സൂമോടുകൂടിയ എഐ ഡുവൽ ക്യാമറ സംവിധാനവുമായി വരുന്ന ഒരു മികച്ച ക്യാമറ ഫോണാണ് പോക്കോ എക്‌സ് 6 നിയോ. 108 എംപിയുടെ പ്രൈമറി ക്യാമറയും 108 എംപി ക്യാമറയും 16 എംപിയുടെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5000mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് പോക്കോ എക്‌സ് 6 നിയോക്ക് നൽകിയിരിക്കുന്നത്. പോർട്രെയിറ്റ്, നൈറ്റ് മോഡ്, പ്രോ മോഡ്, ഡോക്യുമെന്‍റ് മോഡ്, എഐ വാട്ടർമാർക്ക് എന്നിങ്ങനെ നിരവധി ക്യാമറ ഫീച്ചറുകൾ ഫോണിൽ നൽകിയിട്ടുണ്ട്. പോക്കോ എക്‌സ് 6 നിയോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ ആമസോണിലെ വില 12,999 രൂപയാണ്.
Also Read:
- വിലയോ തുച്ഛം ഗുണമോ മെച്ചം: മികച്ച വാട്ടർപ്രൂഫ് കപ്പാസിറ്റിയുമായി റിയൽമി 14x ഇന്ത്യയിൽ, പ്രത്യേക ഓഫർ ലഭ്യം
- 10,000 രൂപയാണോ ബജറ്റ്? മികച്ച 5ജി സ്‌മാർട്ട്‌ഫോണുകളും സവിശേഷതകളും
- ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ
- കിടിലൻ ക്യാമറയും മികച്ച പ്രോസസറും: പിന്നെന്തു വേണം! ഓപ്പോ റെനോ 13 സീരീസ് അവതരിപ്പിച്ചു
- മീഡിയാടെക് ഡൈമൻസിറ്റിയുടെ കരുത്തിൽ പോക്കോയുടെ പുതിയ സ്‌മാർട്ട്‌ഫോണുകൾ: ഒട്ടനവധി ഫീച്ചറുകളും