ETV Bharat / business

ഏയ്‌ ബനാനെ ഇതെങ്ങോട്ടാ..?; നേന്ത്രപ്പഴവില സർവകാല റെക്കോഡിലേക്ക്, ഇനിയും കൂടാൻ സാധ്യതയെന്ന് വ്യാപാരികള്‍ - BANANA PRICE INCREASED IN KERALA

നേന്ത്രക്കായ മാത്രമല്ല കദളിപ്പഴത്തിനും വില വർധിച്ചിട്ടുണ്ട്.

നേന്ത്രപ്പഴം വില കാസര്‍കോട്  VEG FRUIT RATE IN KERALA  Banana Price Today in Kerala  LATEST NEWS IN MALAYALAM
Banana Market Price (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 15, 2025, 3:59 PM IST

കാസർകോട്: നേന്ത്രപ്പഴം വില സർവകാല റെക്കോഡിലേക്ക് ഉയരുന്നു. കിലോയ്‌ക്ക് 90 മുതൽ 95 വരെയാണ് പൊതുവിപണിയിലെ ഇന്നത്തെ വില. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന നേന്ത്രപ്പഴമാണ് വിപണിയിൽ ഉള്ളതെന്ന് കച്ചവടക്കാർ പറയുന്നു. നാടൻനേന്ത്രപ്പഴം എത്താത്തതാണ് വിപണിയിൽ വില വർധിക്കുന്നതിന് കാരണമായത്.

ഇങ്ങനെ പോയാൽ റമദാൻ വ്രതം അടുത്തുവരുന്ന സാഹചര്യത്തിൽ വില ഇനിയും കൂടും എന്നാണ് കച്ചവടക്കാർ പറയുന്നത്. നേന്ത്രക്കായ മാത്രമല്ല കദളിപ്പഴത്തിനും വില വർധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോയ്‌ക്ക് 55-65 വരെ ആണ് വില. നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം പച്ചക്കറി വ്യാപാരികൾ പറയുന്നത്.

നേന്ത്രപ്പഴം വില കാസര്‍കോട്  VEG FRUIT RATE IN KERALA  Banana Price Today in Kerala  LATEST NEWS IN MALAYALAM
Banana Market Price (ETV Bharat)

മുൻപ് 70 മുതൽ 80 വരെ വില വർധിച്ചതാണ് റെക്കോഡ് ആയി വ്യാപാരികള്‍ പറയുന്നത്. കേരളത്തിലേക്ക് പ്രധാനമായും നേന്ത്രപ്പഴം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി, തേനി, കൃഷ്‌ണഗിരി എന്നിവിടങ്ങളിലാണ് പ്രധാന ഉൽപാദനം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കർണാടകയുടെ ചില പ്രദേശങ്ങളിൽ നിന്നും പഴങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. കർണാടകയിലും ഉൽപാദനത്തിൽ ഇടിവുണ്ടായതായതോടെ പഴങ്ങളെത്തുന്നില്ലെന്ന് കച്ചവടക്കാരനായ വിജയൻ പറഞ്ഞു. ഇതാണ് വിലവർധനക്കിടയാക്കിയത്. മടിക്കൈയിൽ നിന്നുള്ള നേന്ത്രപഴവും വിപണിയിൽ എത്താറുണ്ട്. എന്നാൽ വിളവെടുപ്പ് കഴിഞ്ഞ് നാല് മാസം കഴിഞ്ഞാലേ ഇത്തവണ നേന്ത്രപഴം വിപണിയിലേക്ക് എത്തുകയുള്ളു എന്ന് കർഷകനായ രവി പറഞ്ഞു.

നേന്ത്രക്കായ വില  Banana record rate  നേന്ത്രപ്പഴം വില  Veg fruit rate
Banana Market Price (ETV Bharat)

മടിക്കൈയുടെ ഏതു ഭാഗത്തു കൂടി ഏതു സീസണിൽ സഞ്ചരിച്ചാലും വാഴകൾ കാണാം. നേന്ത്രവാഴകൃഷിയിൽ പേരുകേട്ടതാണ് മടിക്കൈ ഗ്രാമം. പുളിക്കാൽ, ആലയിമാട്, അമ്പലത്തറ, കണിച്ചിറ, പള്ളത്തുംകാൽ, മുട്ടറക്കാൽ പ്രദേശങ്ങളിലാണ് പ്രധാനമായും വാഴകൃഷി നടത്തുന്നത്. ഏതാണ്ട് മൂന്നു ലക്ഷത്തോളം വാഴകൾ ഇവിടെയുണ്ട്. മെയ് അവസാനത്തോടെ വിളവിന് പാകമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം നേന്ത്രപ്പഴത്തിൻ്റെ വില കൂടിയതോടെ ചിപ്‌സ് ഉൾപ്പെടെ അനുബന്ധ ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്.

Also Read: ചെറുനാരങ്ങ വിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കറിയാം വിശദമായി - VEGETABLE PRICE TODAY IN KERALA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.