ഇടുക്കി: മൂന്നാറിൽ ആക്രമണം തുടർന്ന് കാട്ടുകൊമ്പൻ പടയപ്പ. കന്നിമല ബംഗ്ലാവിന് സമീപം ബൈക്ക് യാത്രികരെയാണ് ആക്രമിച്ചത്. കന്നിമല സ്വദേശികളായ രണ്ട് പേർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവാക്കൾ ഇരുചക്രവാഹനത്തിൽ മൂന്നാറിൽ നിന്നും പോകവെ റോഡിൽ നിലയുറപ്പിച്ചിരുന്ന ആനയുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. ആന ആക്രമിച്ചതോടെ ഇവർ ഓടി രക്ഷപ്പെട്ടു. അരമണിക്കൂറോളം വാഹനഗതാഗതം തടസപ്പെടുത്തി പടയപ്പ റോഡിൽ തന്നെ നിലയുറപ്പിച്ചു. പിന്നീട് ആർആർടി സംഘമെത്തിയാണ് പടയപ്പയെ തുരത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടുകൊമ്പൻ പടയപ്പ മദപ്പാടിലാണ്. മൂന്നാർ മറയൂർ റോഡിൽ ഇപ്പോൾ പടയപ്പയുടെ സാന്നിധ്യം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസവും പടയപ്പയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
Also Read: ഉത്സവപ്പറമ്പുകള്‍ കുരുതിക്കളങ്ങളാകുമ്പോള്‍... വേണമോ നമുക്കിനിയും ഈ ക്രൂര അനാചാരങ്ങള്‍?