അമൃത്സർ: അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർ കൊലപാതകക്കേസിൽ അറസ്റ്റിൽ. അമൃത്സർ വിമാനത്താവളത്തിൽ വന്നിറങ്ങിയ പട്യാല രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. 2023ൽ രജിസ്റ്റർ ചെയ്‌ത കൊലപാതക കേസിൽ പ്രതികളായ സന്ദീപ് സിങ് എന്ന സണ്ണി, പ്രദീപ് സിങ് എന്നിവരാണ് വിമാനത്താവളത്തിൽ എത്തിയ ഉടൻ പൊലീസിൻ്റെ പിടിയിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സന്ദീപിനും മറ്റ് നാല് പേർക്കുമെതിരെ 2023 ജൂണിൽ രാജ്‌പുരയിൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. അന്വേഷണത്തിനിടെയാണ് സന്ദീപിൻ്റെ മറ്റൊരു കൂട്ടാളിയായ പ്രദീപിൻ്റെ പേരും എഫ്ഐആറിൽ ചേർത്തത്. ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനായി രാജ്‌പുര പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം അമൃത്സർ വിമാനത്താവളത്തിൽ നേരത്തെ തന്നെ എത്തിയിരുന്നു.
പഞ്ചാബിൽ നിന്നുള്ള 65 പേർ ഉൾപ്പെടെ 116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയാണ് അമേരിക്ക നാടുകടത്തിയത്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളുടെ ഭാഗമായി ഫെബ്രുവരി അഞ്ചിന് ശേഷം ഡൊണാൾഡ് ട്രംപിൻ്റെ സർക്കാർ നാടുകടത്തുന്ന രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരായിരുന്നുവിത്.
Also Read: ഖത്തർ അമീർ ഇന്ത്യയിലേക്ക്