ETV Bharat / snippets

ഹൈദരാബാദ് സ്വദേശിയായ അയ്യപ്പ ഭക്തന്‍റെ ഐഫോൺ നഷ്‌ടപ്പെട്ടു; രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്‌

POLICE FOUND THE LOST IPHONE  തീർഥാടകന്‍റെ ഐ ഫോൺ നഷ്‌ടപ്പെട്ടു  നഷ്‌ടപ്പെട്ട ഐ ഫോൺ കണ്ടെത്തി  SABARIMALA NEWS
Police Found The Lost Iphone (ETV Bharat)
author img

By ETV Bharat Kerala Team

Published : 22 hours ago

പത്തനംതിട്ട : ദർശനത്തിനിടെ നഷ്‌ടപ്പെട്ട ശബരിമല തീർഥാടകന്‍റെ ഐഫോൺ വളരെ വേഗത്തിൽ കണ്ടെത്തി പൊലീസ്. ഹൈദരാബാദ് സ്വദേശിയായ പാലാട്ടി രാജബാബുവിന്‍റെ ഫോണാണ് കണ്ടെത്തിയത്. ദർശനം കഴിഞ്ഞ് രാത്രി ഏട്ടരയോടെ തിരിച്ചിറങ്ങുമ്പോൾ സന്നിധാനത്തിനും പമ്പക്കുമിടയിൽ എവിടെയോ വച്ച് മൊബൈൽ ഫോൺ നഷ്‌ടമാവുകയായിരുന്നു.

പരിഭ്രാന്തനായി രാജബാബു പമ്പ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എസ്എച്ച്ഒ സികെ മനോജിന്‍റെ നേതൃത്വത്തിൽ അദ്ദേഹത്തെ സമാധാനപ്പെടുത്തിയിരുത്തി. തുടർന്ന്, സ്റ്റേഷനിൽ ശബരിമല സൈബർ സംബന്ധമായ ആവശ്യങ്ങൾക്കായുള്ള പ്രത്യേകസംവിധാനം പ്രയോജനപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഫോണിന്‍റെ ലൊക്കേഷൻ കണ്ടെത്തി ഫോൺ കണ്ടുപിടിച്ച് ഉടമയ്ക്ക് തിരിച്ചു നൽകുകയായിരുന്നു.

നിറഞ്ഞ സന്തോഷത്തോടെ പൊലീസിന് നന്ദി പറഞ്ഞ രാജബാബു പമ്പ പൊലീസിന്‍റെ അതിവേഗത്തിലും മികച്ച നിലയിലുമുള്ള പ്രതികരണത്തെയും സേവനത്തിന്‍റെയും വെളിച്ചത്തിൽ കേരള പൊലീസിനെ അകമഴിഞ്ഞ് പ്രശംസിച്ച് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മെയിൽ അയക്കുകയും ചെയ്‌തു.

lso Read : കർണാടക സ്വദേശി പ്രശാന്തിന് ആശ്വാസം; ശബരിമല തീർഥാടനത്തിനിടെ നഷ്‌ടപ്പെട്ട പേഴ്‌സ് തിരികെ ലഭിച്ചു, മാസായി കേരള പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.