കാസർകോട്: സിപിഎമ്മിനെക്കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് തലേന്ന് വർഗീയതയ്ക്ക് തീ കൊളുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം. പരസ്യമാണ് എന്നാൽ വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കും രീതിയിലാണ് ഇത്. സ്വന്തം പത്രമായ ദേശാഭിമാനിയിൽ ഇല്ലാത്ത പരസ്യം മുസ്‌ലീം സംഘടന പത്രങ്ങളിൽ മാത്രം കൊടുക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ന്യൂനപക്ഷ വോട്ടുകൾ വിഭജിച്ച് ബിജെപിയെ ജയിപ്പിക്കാൻ ശ്രമിക്കുകയാണ്. മുസ്‌ലീം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്‌ടിക്കുന്നു. സിപിഎം - ബിജെപി ബന്ധത്തിന് തെളിവാണിത്. മുനമ്പത്ത് സംഘപരിവാറിന് ഇടമുണ്ടാക്കി കൊടുത്തതും ഇവരാണ്.
തെരഞ്ഞെടുപ്പിന്‍റെ തലേന്ന് കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഉണ്ടാക്കിയത് പോലെ ഇന്ന് മുസ്‌ലീം സംഘടന പത്രങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തയും നല്‍കി. പഴയ ഒരു നാടകത്തിലെ പാഷാണം വർക്കിയുടെ നിലയിലേക്ക് മുഖ്യമന്ത്രി തരം താഴുന്നുവെന്നും സതീശൻ പറഞ്ഞു.
ബിജെപിയിലെ വിയോജിപ്പിൻ്റെ ശബ്‌ദമാണ് സന്ദീപ് വാര്യർ. വെറുപ്പിൻ്റെ രാഷ്ട്രീയം സന്ദീപ് വാര്യർ ഒഴിവാക്കി കോൺഗ്രസിലേക്ക് ചേർന്നു. ജനങ്ങൾ അത് സ്വീകരിച്ചു. പതിനായിരത്തിന് മുകളിൽ പാലക്കാട് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും വിഡി സതീശൻ മാധ്യങ്ങളോട് സംസാരിക്കവേ പറഞ്ഞു.
Also Read: ഒരുക്കങ്ങള്‍ പൂര്‍ണം; പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്