ETV Bharat / entertainment

ഇന്ദ്രന്‍സ് -ഷഹീന്‍ സിദ്ദിഖ് ഒരുമിക്കുന്ന 'ടൂ മെൻ ആർമി' നവംബർ 22-ന് - TWO MEN ARMY MOVIE RELEASE

നിസാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയാണിത്.

INDRANS AND SHAHEEN SIDHIQUE MOVIE  TWO MEN ARMY MOVIE  ഇന്ദ്രന്‍സ് ഷഹീന്‍ സിദ്ദിഖ് സിനിമ  ടു മെന്‍ ആര്‍മി സിനിമ റിലീസ്
ടു മെന്‍ ആര്‍ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 19, 2024, 6:14 PM IST

സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ " ടൂ മെൻ ആർമി " നവംബർ 22 ന് പ്രദർശനത്തിനെത്തുന്നു. എസ്.കെ. കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ

കാസിം കണ്ടോത്ത് നിർമ്മിക്കുന്ന " ടൂ മെൻ ആർമി " എന്ന ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്‌കരന്‍ എഴുതുന്നു.

ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് "ടൂ മെൻ ആർമി"യിൽ നിസാർ ദൃശ്യവൽക്കരിക്കുന്നത്.

ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാഷ്,സുബ്രഹ്മണ്യൻ ബോൾഗാട്ടി, തിരുമല രാമചന്ദ്രൻ, അജു.വി.എസ്, സുജൻ കുമാർ, ജയ്‌സണ്‍ മാർബേസിൽ, സതീഷ് നടേശൻ, സ്‌നിഗ്‌ധ ഡിനി ഡാനിയേൽ, അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തികച്ചും വ്യത്യസ്‌തമായ പ്രമേയത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു. ആന്‍റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ,ഷിയാസ് മണോലിൽ, എഡിറ്റിംഗ്-ടിജോ തങ്കച്ചൻ, കലാസംവിധാനം- വത്സൻ, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-അനിൽ പേരാമ്പ്ര,അസ്സോസിയേറ്റ് ഡയറക്ടർ-റസൽ നിയാസ്,സംവിധാന സഹായികൾ-കരുൺ ഹരി, പ്രസാദ് കേയത്ത്പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്,പി ആർ ഒ-എ എസ് ദിനേശ്.

Also Read:'നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഭൂതം', ഗംഭീര ദൃശ്യവിരുന്ന് ഉറപ്പ്; 'ബറോസ്' 3 ഡി ട്രെയിലര്‍ എത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.