എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഇടിവി ഭാരതിന്‍റെ പരീക്ഷാ സീരീസിന്‍റെ 6-ാം ഭാഗം ചര്‍ച്ച ചെയ്യുന്നത് ഫിസിക്‌സ് പരീക്ഷയെപ്പറ്റിയാണ്. അതിനിടെ എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയന്‍സ് വിഷയങ്ങളുടെ പ്രാധാന്യവും പരീക്ഷയില്‍ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളും ഇടിവി ഭാരതിന്‍റെ മുന്‍ പരീക്ഷാ സീരീസുകളില്‍ പറയുന്നുണ്ട്.
വിഷയത്തിലേക്ക്
നാല്‍പ്പത് മാര്‍ക്കിനാണ് ഫിസിക്‌സ് പരീക്ഷയുടെ ചോദ്യങ്ങളുണ്ടാവുക. 10 മാര്‍ക്ക് ഇന്‍റേണല്‍ അസസ്മെന്‍റ് മാര്‍ക്കാണ്. ആകെ 50 മാര്‍ക്ക്. 50ല്‍ 15 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്.
ഗ്രേഡ്
ഗ്രേഡ് | റേഞ്ച് | ഗ്രേഡ് വാല്യൂ | ഗ്രേഡ് പൊസിഷന്‍ |
A+ | 90 ശതമാനം മുതൽ 100 ശതമാനം വരെ | 9 | Outstanding |
A | 80 ശതമാനം മുതൽ 89 ശതമാനം വരെ | 8 | Excellent |
B+ | 70 ശതമാനം മുതൽ 79 ശതമാനം വരെ | 7 | Very Good |
B | 60 ശതമാനം മുതൽ 69 ശതമാനം വരെ | 6 | Good |
C+ | 50 ശതമാനം മുതൽ 59 ശതമാനം വരെ | 5 | Above Average |
C | 40 ശതമാനം മുതൽ 49 ശതമാനം വരെ | 4 | Average |
D+ | 30 ശതമാനം മുതൽ 39 ശതമാനം വരെ | 3 | Marginal |
D | 20 ശതമാനം മുതൽ 29 ശതമാനം വരെ | 2 | Need Improvement |
E | 20 ശതമാനത്തിന് താഴെ | 1 | Need Improvement |
ചോദ്യപ്പേപ്പറിലേക്ക്
ഒന്നും രണ്ടും മാര്‍ക്കുകളുള്ള ചോദ്യങ്ങളാണ് ഫിസിക്‌സ് പരീക്ഷയ്ക്ക് പൊതുവേ ചോദിച്ചു കാണാറുള്ളത്. ഇത് മൂന്നോ നാലോ മാര്‍ക്കിന്‍റെ വരെ ചോദ്യങ്ങളാകാനും സാധ്യതയുണ്ട്. പൂര്‍ണമായും പാഠ ഭാഗത്തെ ബന്ധപ്പെടുത്തിയാണ് ചോദ്യങ്ങളുണ്ടാവുക. അതുകൊണ്ടു തന്നെ പാഠഭാഗങ്ങളിലെ ഓരോ ആശയങ്ങളും വ്യക്തമായി പഠിച്ചിരിക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാത്രമല്ല, ഭാവിയില്‍ സയന്‍സ് സ്‌ട്രീമിലേക്കാണ് തിരിയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അടസ്ഥാനമായി മനസിലാക്കിയിരിക്കേണ്ട പല ആശയങ്ങളും പത്താം ക്ലാസിലെ പാഠ ഭാഗങ്ങളിലുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചായിരിക്കും ഭാവിയിലെ പാഠഭാഗങ്ങളുണ്ടാവുക. അതുകൊണ്ട് പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങാന്‍ വേണ്ടി മാത്രമായോ പഠിച്ചു മറക്കാനോ അല്ലാതെ വ്യക്തമായി മനസില്‍ തങ്ങുംവിധം ആശയങ്ങള്‍ മനസിലാക്കി വെക്കുക.
ഫിസിക്‌സില്‍ ആശയങ്ങളുടെ ഇക്വേഷന്‍ പഠിച്ചിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇക്വേഷനും അതിലുള്ള ചിഹ്നങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്നും പഠിച്ചിരിക്കണം.
ഇലക്‌ട്രിക് വൈദ്യുതിയില്‍ അതീവപ്രാധാന്യമുള്ള നിയമമാണ് ജൂള്‍സ് ലോ. വൈദ്യുത പ്രവാഹം കാരണം ഉത്പാദിപ്പിക്കപ്പെടുന്ന താപം വൈദ്യുതപ്രവാഹതീവ്രതയുടെ വർഗത്തിന്‍റേയും ചാലകത്തിന്‍റെ പ്രതിരോധത്തിന്‍റേയും വൈദ്യുതി പ്രവഹിക്കുന്ന സമയത്തിന്‍റേയും ഗുണനഫലത്തിന് തുല്യമാണ് എന്നാണ് ജൂള്‍സ് ലോ പറയുന്നത്.
ഇതിന്‍റെ ഇക്വേഷന്‍ H= I2 rt എന്നാണ്. ഇതില്‍ H എന്നത് ഹീറ്റ് അധവാ താപമാണെന്നും I എന്നാല്‍ ആമ്പയര്‍ യൂണിറ്റിലുള്ള വൈദ്യുതപ്രവാഹ തീവ്രതയാണെന്നും R ഓം യൂണിറ്റിലുള്ള പ്രതിരോധമാണെന്നും (റെസിസ്‌റ്റന്‍സ്) t എന്നത് സെക്കന്‍റ് യൂണിറ്റിലുള്ള വൈദ്യുതപ്രവാഹ സമയമാണെന്നും ഓര്‍മയില്‍ ഉണ്ടായിരിക്കണം.
ഇത്തരം ഇക്വേഷനുകള്‍ പ്രയോഗപ്പെടുത്തി ഉത്തരം കണ്ടുപിടിക്കാനുള്ള ചോദ്യങ്ങളും പരീക്ഷയില്‍ ഉണ്ടാകാറുണ്ട്.
ഉദാഹരണം:
230 V-ൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌ത ഒരു വൈദ്യുത ഉപകരണത്തിന്‍റെ പ്രതിരോധം 460 Ω ആണ്. എങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
- (എ) 230 V-ൽ പ്രവർത്തിക്കുമ്പോൾ ഈ ഉപകരണം വലിക്കുന്ന വൈദ്യുതി കണക്കാക്കുക.
- (ബി) ഉപകരണത്തിന്‍റെ റേറ്റഡ് പവർ കണ്ടെത്തുക.
- (സി) ഈ ഉപകരണം 10 മിനിറ്റ് പ്രവർത്തിച്ചാൽ ഉൽപ്പാദിപ്പിക്കുന്ന താപം കണക്കാക്കുക.
വിദ്യാര്‍ഥികള്‍ പഠിച്ചുവെച്ച ഇക്വേഷനുകള്‍ പ്രയോഗിച്ചാണ് ഇവിടെ ഉത്തരമെഴുതേണ്ടത്. ഇത്തരത്തില്‍ പാഠഭാഗത്തെ വിവിധ ഇക്വേഷനുകള്‍ പ്രയോഗിക്കാനുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
ആശയങ്ങളോടൊപ്പമുള്ള ചിത്രങ്ങളും ഡയഗ്രമുകളും പ്രധാനമാണ്. ഇവ വരയ്ക്കാനുള്ള ചോദ്യങ്ങളും ഡയഗ്രം പൂര്‍ത്തിയാക്കാനുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. മനഃപാഠമാക്കുക എന്നതിലുപരി ആശയങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കുക എന്നതാണ് ഇവിടെ ഏക പോംവഴിയെന്ന് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ബോധ്യമായിട്ടുണ്ടാകും.
ഒരു മാര്‍ക്കിന്‍റേയും രണ്ട് മാര്‍ക്കിന്‍റേയും ചോദ്യങ്ങളയതിനാല്‍ ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ വില കൊടുക്കേണ്ടി വരും എന്ന് പറയേണ്ടതില്ലല്ലോ. ചോദ്യങ്ങളും അവയില്‍ തന്നിരിക്കുന്ന വിവരങ്ങളും വ്യക്തമായി വായിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രം ഉത്തരമെഴുതാന്‍ ശ്രദ്ധിക്കുക.