ETV Bharat / state

പത്തനംതിട്ടയിൽ റബര്‍ തോട്ടത്തിലെ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ വെന്തു മരിച്ചു - HOUSEWIFE BURNS TO DEATH PTA

ചപ്പു ചവറുകള്‍ക്കിട്ട തീ തോട്ടത്തിലേക്ക് പടരുകയായിരുന്നുവെന്നാണ് വിവരം.

വീട്ടമ്മ വെന്തു മരിച്ചു  fire in rubber plantation  BURNS TO DEATH PATHANAMTHITTA  HOUSEWIFE DIES EXTINGUISHING FIRE
Rubber plantation (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 2, 2025, 10:50 PM IST

പത്തനംതിട്ട: റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. കൊടുമൺ അങ്ങാടിക്കല്‍ സൗത്ത് ഷിബു ഭവനത്തില്‍ ഓമന (64) ആണ് മരിച്ചത്. ചപ്പു ചവറുകള്‍ക്കിട്ട തീ തോട്ടത്തിലേക്ക് പടരുകയായിരുന്നു എന്നാണ് വിവരം.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൊടുമണ്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ അങ്ങാടിക്കല്‍ സൗത്ത്, മഞ്ഞപിന്ന കോളനിയിലെ 30 സെൻ്റോളം വരുന്ന റബര്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. അടൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും വാഹനം തോട്ടത്തിന് സമീപത്തേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സേനാംഗങ്ങള്‍ സ്ഥലത്തേക്ക് നടന്ന് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു. അപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ ഓമനയെ കണ്ടെത്തിയത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ തീയിലേക്ക് വീണുവെന്നാണ് കരുതുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Also Read: രണ്ടര വയസ്സുകാരിയുടെ കൊലപാതകം; അന്വേഷണത്തില്‍ വിശ്വാസം നഷ്‌ടപ്പെടുന്നതായി നാട്ടുകാർ, ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.