തൃശൂർ: മാന്ദാമംഗലത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മലയണ്ണാൻ കെണിയിലായി. വനം വകുപ്പ് അധികൃതർ സ്ഥാപിച്ച കെണിയിലാണ് മലയണ്ണാൻ കുടുങ്ങിയത്. തക്കാളിപ്പഴം കാണിച്ച് പ്രലോഭിച്ചതോടെയാണ് നാട്ടുകാർ മണിക്കുട്ടി എന്ന് വിളിക്കുന്ന മലയണ്ണാൻ കെണിയിൽ വീണത്. ഇതിനോടൊപ്പം മലയണ്ണാൻ കെണിയിൽ വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലയണ്ണാൻ കുടുങ്ങിയതിൻ്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. കെണിയിലായ മലയണ്ണാനെ പുത്തൂർ മൃഗശാലയിലേക്ക് മാറ്റും.
Also Read: വള്ളിക്കുന്നത്ത് ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു