ETV Bharat / state

'മുനമ്പം പ്രശ്‌നം പരിഹരിക്കാൻ പാണക്കാട് തങ്ങൾക്ക് എന്തധികാരം? പരിഹാരം ഭരണഘടന ഭേദഗതി മാത്രം': കെ സുരേന്ദ്രൻ - K SURENDRAN AGAINST PANAKKAD

മുനമ്പം പ്രശ്‌നത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പാണക്കാട് തങ്ങൾക്ക് വിമര്‍ശനം. പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ക്ക് എന്താണ് അധികാരമെന്നും ചോദ്യം.

Munambam Waqaf Land Issue  K Surendran Waqaf Land Issue  മുനമ്പം വഖഫ് ഭൂമി  BJP against PANAKKAD Thangal
K SURENDRAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 19, 2024, 6:48 PM IST

പാലക്കാട്: മുനമ്പം വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ പാണക്കാട് തങ്ങൾക്കും പികെ കുഞ്ഞാലിക്കുട്ടിക്കും എന്ത് അധികാരമാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. വഖഫ് ഒരു ക്രിസ്ത്യൻ- മുസ്‌ലീം വിഷയമല്ലെന്നും തെരഞ്ഞെടുപ്പിന് തലേന്ന് ചർച്ച നാടകം കളിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ വോട്ടിന് വേണ്ടി എൽഡിഎഫും യുഡിഎഫും മത്സരിക്കുകയാണെന്നും അതിൻ്റെ തിരിച്ചടി തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതമായ പദ്ധതിയാണ് മുനമ്പത്ത് നടക്കുന്നത്. പാണക്കാട് തങ്ങളെ അവിടെ ചർച്ചയ്ക്ക്‌ വിട്ടത് ആരാണ്? സർക്കാർ ആണോ? ഭരണഘടനാപരമായ ഒരു വിഷയത്തിൽ ലീഗിന് എങ്ങനെ മധ്യസ്ഥത വഹിക്കാൻ കഴിയും? അത് ഒരു ക്രിസ്ത്യൻ-മുസ്‌ലീം വിഷയമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രൻ മാധ്യമങ്ങളോട് (ETV bharat)

പലയിടങ്ങളിലും സമാനമായ പ്രശ്‌നങ്ങളുണ്ട്. ഭരണഘടന ഭേദഗതി മാത്രമാണ് പരിഹാരം. പ്രശ്‌നം പരിഹരിക്കണമെന്ന് ആത്മാർഥമായി ആഗ്രഹമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് തലേന്നാണോ ഇടപെടുക. ചർച്ചയിലെ ചതി സമരക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ് ലീഗിൻ്റെ അഭ്യർഥന മാനിച്ച് അവർ സമരം അവസാനിപ്പിക്കാതിരുന്നത്. സന്ദീപ് വാര്യർക്കെതിരെ സിപിഎം നൽകിയ പരസ്യത്തിൽ ബിജെപിക്ക് റോളില്ല.

പാലക്കാട് എൻഡിഎയുടെ മത്സരം മുന്നണികളുടെയും മാധ്യമങ്ങളുടെയും കൂട്ടുകെട്ടിന് എതിരാണ്. പരാജയഭീതിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എല്ലാ കളിയും കളിക്കും. മികച്ച പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ സതീശനും സംഘവും ചേർന്ന് പുറത്താക്കിയതാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ സുരേന്ദ്രൻ പറഞ്ഞു.

Also Read: 'സാദിഖലി തങ്ങളെ വിമര്‍ശിച്ചത് രാഷ്‌ട്രീയ നേതാവെന്ന നിലയില്‍'; മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.