ETV Bharat / state

തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ; പുതിയ സര്‍വീസ് നാളെ ആരംഭിക്കും - AIR INDIA THIRUVANANTHAPURAM KOCHI

ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ 08:05നു കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നു തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50നു തിരുവനന്തപുരത്ത് എത്തും.

AIR INDIA NEW SERVICE  AIR INDIA DOMESTIC SERVICE  DOMESTIC FLIGHT SERVICES KERALA  MALAYALAM LATEST NEWS
Air India (ETV Bharat)
author img

By

Published : Nov 22, 2024, 4:53 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും.

ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15ന് പുറപ്പെട്ട് 08:05നു കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു തിരുവനന്തപുരത്തും എത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസിന് പുറമേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം തിരുവനന്തപുരം-കുവൈറ്റ് സെക്‌ടറില്‍ എയര്‍വേസ് ജസീറയും (J9411) സര്‍വീസ് ആരംഭിച്ചിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആഴ്‌ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 18:55 ന് പുറപ്പെട്ട് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 02:25 ന് എത്തിച്ചേരും. തിരികെയുള്ള സര്‍വീസ് (J9412) തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 03:25 ന് പുറപ്പെട്ട് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 06:10 ന് കുവൈത്തിലെത്തും. 174 ഇക്കോണമി സീറ്റുകളാണ് ഉണ്ടാവുക.

തിരുവനന്തപുരം ഇൻ്റര്‍നാഷണല്‍ ടെര്‍മിനലില്‍ (T2) നിന്നായിരിക്കും സര്‍വീസ്. ഇതേ റൂട്ടില്‍ കുവൈറ്റ് എയര്‍ലൈന്‍സ് ആഴ്‌ചയില്‍ മൂന്ന് ദിവസം വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളുമായി സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം-പൂനെ സെക്‌ടറില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരുവനന്തപുരം-പൂനെ സെക്‌ടറില്‍ പ്രതിദിന സര്‍വീസും ആരംഭിച്ചിട്ടുണ്ട്.

പൂനെ - തിരുവനന്തപുരം സര്‍വീസ് (6E-6647 ) രാത്രി 11:10 ന് പുറപ്പെട്ട് പുലര്‍ച്ചെ 01:05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (6E-6648 ) തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 02:40 ന് പുറപ്പെട്ട് പുലര്‍ച്ചെ 04:35 ന് പൂനെയിലെത്തും. ആഭ്യന്തര ടെര്‍മിനലില്‍ (T1) നിന്നായിരിക്കും സര്‍വീസ്.

Read More: പ്രശസ്‌ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.