വാഷിങ്‌ടണ്‍ ഡിസി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിക്ക് ഇന്ത്യൻ പ്രവാസി സമൂഹം ഊഷ്‌മള സ്വീകരണം നല്‍കി. കൊടുംതണുപ്പിനെ അവഗണിച്ചാണ് മോദിയെ കാണാൻ അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടിയത്.
യുഎസില്‍ എത്തിയ വിവരം മോദി എക്‌സിലൂടെയും പങ്കുവച്ചു. "അൽപ്പം മുമ്പ് വാഷിങ്‌ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനും നമ്മുടെ രാജ്യത്തിന്‍റെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങൾ അടുത്ത് പ്രവർത്തിക്കുന്നത് തുടരും," പ്രധാനമന്ത്രി മോദി എക്‌സ് ഒരു പോസ്റ്റിൽ പറഞ്ഞു.
Landed in Washington DC a short while ago. Looking forward to meeting @POTUS Donald Trump and building upon the India-USA Comprehensive Global Strategic Partnership. Our nations will keep working closely for the benefit of our people and for a better future for our planet.… pic.twitter.com/dDMun17fPq
— Narendra Modi (@narendramodi) February 13, 2025
വാഷിങ്‌ടൺ ഡിസിയിൽ വച്ച് യുഎസ്എയുടെ നാഷണൽ ഇന്‍റലിജൻസ് ഡയറക്‌ടര്‍ തുൾസി ഗബ്ബാർഡുമായി ചര്‍ച്ച നടത്തിയതായും മോദി അറിയിച്ചു. ഇന്ത്യ-യുഎസ്എ ബന്ധത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്‌തെന്നും അവർ ശക്തമായ പിന്തുണ നൽകിയെന്നും മോദി കുറിച്ചു.
Met USA’s Director of National Intelligence, @TulsiGabbard in Washington DC. Congratulated her on her confirmation. Discussed various aspects of the India-USA friendship, of which she’s always been a strong votary. pic.twitter.com/MPMStNGKtv
— Narendra Modi (@narendramodi) February 13, 2025
ഡൊണാള്‍ഡ് ട്രംപ് രണ്ടാമതായി അമേരിക്കൻ പ്രസിഡന്‍റ് ആയതിനു പിന്നാലെയുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. വ്യാപാരം, കുടിയേറ്റം, പ്രതിരോധം, ഊർജ്ജ സഹകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ചെയ്‌തേക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദിയുടെ സന്ദർശനം ഇന്ത്യയ്‌ക്ക് നിർണായകമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ അമേരിക്ക ഇതുവരെ ഇന്ത്യയ്‌ക്കെതിരെ ഒരു താരിഫും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ മറ്റ് രാജ്യങ്ങള്‍ക്ക് ഇറക്കുമതി ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കും തീരുവ ഏര്‍പ്പെടുത്താൻ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടക്കും. അതേസമയം, ആദ്യ ബാച്ച് ഇന്ത്യക്കാരെ കൈവിലങ്ങും കാൽചങ്ങലയും ഇട്ട് അമേരിക്കയില്‍ നിന്നും നാടുകടത്തിയതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇക്കാര്യത്തിലെ ആശങ്ക മോദി ട്രംപിനെ അറിയിക്കും എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
A warm reception in the winter chill!
— Narendra Modi (@narendramodi) February 13, 2025
Despite the cold weather, the Indian diaspora in Washington DC has welcomed me with a very special welcome. My gratitude to them. pic.twitter.com/H1LXWafTC2
ബാക്കിയുള്ള അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും മോദി ട്രംപിനെ അറിയിക്കും. ഏകദേശം 18000ത്തില്‍ അധികം ഇന്ത്യൻ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ, സന്ദർശക, ടൂറിസ്റ്റ്, ബിസിനസ്, എച്ച്1ബി വിസകളുടെ കാത്തിരിപ്പ് കാലാവധി കുറക്കുന്നതിലും ഇന്ത്യ ആവശ്യമുന്നയിക്കുമെന്ന് യുഎസിലെ ഇന്ത്യയുടെ മുൻ അംബാസഡർ യോഗേഷ് ഗുപ്‌ത വ്യക്തമാക്കിയിരുന്നു.
ഫ്രാൻസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് മോദി അമേരിക്കയില്‍ എത്തിയത്. ഫ്രാൻസിൽ നിന്ന് ചെറിയ ആണവ റിയാക്‌ടറുകളും ആധുനിക റിയാക്‌ടറുകളും വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ജെറ്റ് എഞ്ചിനുകൾ, ഹെലികോപ്റ്റർ എഞ്ചിനുകൾ, മിസൈലുകൾ എന്നിവ ഫ്രാൻസിൽ നിന്ന് വാങ്ങാനും ധാരണയായിരുന്നു.
Read Also: ഫ്രാൻസിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണം