ETV Bharat / state

നാസയുടെ ഹബിള്‍ ടെലിസ്‌കോപ് സ്‌പേസ് ചലഞ്ചില്‍ പങ്കെടുക്കുന്നോ? ഇതാ സുവര്‍ണാവസരം, ചലഞ്ചിന്‍റെ വിശദാംശങ്ങള്‍ അറിയാം

ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്‍റെ 35ാം വാർഷികത്തിന്‍റെ ഭാഗമായാണ് ചലഞ്ച്. ബഹിരാകാശ നിരീക്ഷണങ്ങളില്‍ തത്പരരായവര്‍ക്ക് വേണ്ടിയാണ് നാസ സ്‌പേസ് ചലഞ്ച് ഒരുക്കുന്നത്.

HUBBLE SPACE CHALLENGE  നാസയുടെ സ്‌പേസ് ചലഞ്ച്  ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ്  LATEST NEWS IN MALAYALAM
NASA (ETV Bharat)
author img

By ETV Bharat Kerala Team

Published : 6 hours ago

തിരുവനന്തപുരം: ബഹിരാകാശ നിരീക്ഷണങ്ങളില്‍ തത്പരരായവര്‍ക്കായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ സ്‌പേസ് ചലഞ്ച് ഒരുക്കുന്നു. 1990 മുതല്‍ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് പകര്‍ത്തിയ താരാഗണങ്ങളെയും (NEBULAE) ഗാലക്‌സികളെയും വീണ്ടും പകര്‍ത്തുന്നതാണ് ചലഞ്ച്.

ചലഞ്ചിൽ പങ്കെടുക്കേണ്ടതെങ്ങനെ ?

അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയ്ക്ക് വേണ്ടി 1990 മുതല്‍ ബഹിരാകാശ രഹസ്യങ്ങള്‍ തേടുന്ന ടെലിസ്‌കോപ്പാണ് 'ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ്' (Hubble Space Telescope). തമോഗര്‍ത്തങ്ങള്‍ (black hole), പ്രപഞ്ചത്തിന്‍റെ പ്രായവും വികസനവും എന്നിങ്ങനെ
ബഹിരാകാശ ഗവേഷണ മേഖലയില്‍ നിര്‍ണായകമായ നിരീക്ഷണങ്ങള്‍ നടത്തിയ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്‍റെ 35ാം വാര്‍ഷികമാണ് 2025ൽ വരാനിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി വര്‍ഷം മുഴുവന്‍ നീണ്ട ആഘോഷ പരിപാടികളാണ് നാസ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് ബഹിരാകാശ നിരീക്ഷണങ്ങളില്‍ തത്പരരായവര്‍ക്ക് വേണ്ടി നാസ സ്‌പേസ് ചലഞ്ച് ഒരുക്കുന്നത്.

ടെലിസ്‌കോപ് കൈവശമുള്ളവര്‍ക്കാണ് അവസരം. 1990 മുതല്‍ ഹബിള്‍ സ്‌പേസ് ടെലസ്‌കോപ് പകര്‍ത്തിയ താരാഗണങ്ങളെയും ഗാലക്‌സികളെയും വീണ്ടും പകര്‍ത്തുന്നതാണ് ചലഞ്ച്. തെളിഞ്ഞ രാത്രിയില്‍ ആകാശത്തെ നക്ഷത്രങ്ങളെ ചാര്‍ട്ടുകളുടെ സഹായത്തോടെ ഹബിള്‍ ടെലിസ്‌കോപ്പ് ഇതുവരെ നടത്തിയ നിരീക്ഷണങ്ങള്‍ ചിത്രീകരിക്കുകയാണ് വേണ്ടത്. ഇതിനായി നാസ തന്നെ എല്ലാ മാസത്തെയും ആകാശക്കാഴ്‌ചകളുടെ പട്ടിക വെബ്‌സൈറ്റിലൂടെ പുറത്തു വിടും.

നല്ല ക്യാമറകളോ ആറ് ഇഞ്ച് വ്യാസമുള്ള ടെലസ്‌കോപ്പുകളോ ഉപയോഗിച്ചാല്‍ വ്യക്തമായ നിരീക്ഷണങ്ങള്‍ ലഭിക്കുമെന്ന് തിരുവനന്തപുരം വാന നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ ആര്‍ ജയകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം ചെറിയ ടെലസ്‌കോപ്പുകളോ ബൈനോക്കുലറുകളോ ഉപയോഗിച്ചും ബഹിരാകാശ നിരീക്ഷണം സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ടെലിസ്‌കോപ്പും ക്യാമറയുമായി ബന്ധപ്പെടുത്തി ശേഖരിക്കുന്ന നിരീക്ഷണങ്ങള്‍ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ വിശദീകരിച്ചാകണം ചലഞ്ചില്‍ പങ്കെടുക്കേണ്ടത്. ബഹിരാകാശ ഗവേഷണങ്ങളില്‍ താത്പര്യമുള്ളവരെയും പൊതുജനങ്ങളെയും ഈ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നാസ കാലാകാലങ്ങളായി ഇത്തരം ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഡോ. ആര്‍ ജയകൃഷ്‌ണന്‍ പറഞ്ഞു.

ഭൂമധ്യ രേഖയ്ക്ക് മുകളിലും താഴെയുമായി പ്രത്യേകം പട്ടികകളാകും നാസ പുറത്തുവിടുകയെന്ന് നാസയുടെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. പട്ടികയില്‍ നിന്നും നിരീക്ഷിക്കാന്‍ താത്പര്യമുള്ള ഘടകം തിരഞ്ഞെടുത്താല്‍ എവിടെ നിന്നും എങ്ങനെ നിരീക്ഷിക്കാമെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ചിത്രങ്ങള്‍ rlbenspn6691@comcast.net എന്ന ഇ-മെയിലിലേക്ക് അയക്കണം.

ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

  • ചിത്രങ്ങളോ, രേഖാചിത്രമോ പകര്‍ത്തണം
  • പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ബഹിരാകാശ നിരീക്ഷണങ്ങള്‍ നടത്തണം
  • സമര്‍പ്പിക്കുന്ന ചിത്രത്തിലും രേഖാചിത്രത്തിലും പരമാവധി വിവരങ്ങള്‍ വ്യക്തമാക്കണം
  • ഓരോ മാസത്തേയും നിരീക്ഷണങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി തൊട്ടടുത്ത മാസം നാസയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

ചിത്രങ്ങള്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഉപയോഗിച്ച ടെലിസ്‌കോപ്പിന്‍റെയോ ബൈനോക്കുലറിന്‍റെയോ മോഡല്‍, ബ്രാന്‍ഡ് നെയിം ഉള്‍പ്പെടെയുള്ള എല്ലാ വിശദാംശങ്ങളും നല്‍കണം
  • ഉപകരണം ഓട്ടോമാറ്റിക്കാണോ മാനുവലാണോയെന്ന് വ്യക്തമാക്കണം
  • ചലഞ്ചില്‍ പങ്കെടുക്കുന്നയാളുടെ പേര്, ഇ മെയില്‍ ഐഡി, വിലാസം എന്നിവ വ്യക്തമാക്കണം
  • അസ്‌ട്രോണമി ക്ലബ് അംഗമാണെങ്കില്‍ ക്ലബ്ബിന്‍റെ വിവരങ്ങളും നല്‍കണം

കൂടുതൽ വിവരങ്ങൾക്ക്: https://www.nasa.gov/ വെബ്സൈറ്റ് സന്ദർശിക്കുക.

Also Read: സ്‌പേസ് എക്‌സ് ക്രൂ-8 ദൗത്യം വിജയം: നാല് യാത്രക്കാരും സുരക്ഷിതമായി തിരികെയെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.