പത്തനംതിട്ട: ചായക്കടയിലെ കൂട്ടത്തല്ലിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പത്തനംതിട്ട തെങ്ങമത്ത് ഇന്നലെ രാത്രിയിലാണ് അക്രമസംഭവം നടന്നത്. പള്ളിക്കൽ തെങ്ങമം ഹരിശ്രീയിൽ അഭിരാജ്(29), സുഹൃത്ത് വിഷ്ണു മോഹൻ (28) എന്നിവർക്കാണ് 10 പേരടങ്ങുന്ന സംഘത്തിൻ്റെ മർദ്ദനമേറ്റത്. പരിക്കേറ്റ യുവാക്കൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡിലുണ്ടായ വാക്കുതർക്കമാണ് അവസാനം ചായക്കടയിൽ കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ആക്രമണത്തിൽ കടയുടമയുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു. കൂടാതെ അക്രമി സംഘം കടയും അടിച്ച് തകർത്തു. സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.