കേരളം

kerala

ETV Bharat / state

'മുണ്ടിനീരുള്ള അഞ്ച് വയസുകാരന് നല്‍കിയത് പ്രഷറിന്‍റെ ഗുളിക'; തൃശ്ശൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം - WRONG MEDICINE GIVEN - WRONG MEDICINE GIVEN

തൃശ്ശൂരിൽ അഞ്ച് വയസുകാരന് ഫാര്‍മസിസ്‌റ്റ് മരുന്ന് മാറിനൽകിയെന്ന് പരാതി. പിതാവിന്‍റെ പരാതിയില്‍ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിക്കാന്‍ ഡിഎംഒ നിർദ്ദേശിച്ചു.

THRISSUR  MEDICINE CHANGE ISSUE IN THRISSUR  വരന്തരപ്പിള്ളി  ഫാര്‍മസിസ്‌റ്റ് മരുന്ന് മാറി നല്‍കി
Varantharappilly Family Health Center (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 17, 2024, 8:01 PM IST

കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് (source: ETV Bharat Reporter)

തൃശ്ശൂര്‍: തൃശ്ശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതിയിൽ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്‌റ്റിനെതിരെയാണ് പരാതി. ഡോക്‌ടര്‍ എഴുതി നല്‍കിയ മരുന്ന് ഫാര്‍മസിസ്‌റ്റ് തെറ്റി നൽകിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം. മുണ്ടിനീരിനെ തുടര്‍ന്നാണ് വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടിയുമായി കുടുംബം ചികിത്സയ്ക്ക് എത്തിയത്. അവിടെനിന്ന് ലഭിച്ച മരുന്ന് കുട്ടി അഞ്ചുദിവസം കഴിക്കുകയും ചെയ്‌തു. ഇതോടെ കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളാവുകയും, തുടര്‍ന്ന് കാരിക്കുളം എസ്‌റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. അവിടെ വെച്ചാണ് കുട്ടി കഴിച്ചിരുന്ന മരുന്നും പ്രിസ്ക്രിപ്ഷനും തമ്മിൽ ഒത്തു നോക്കിയത്. ഇതോടെ കുട്ടി വേദനയുടെ ഗുളികയ്ക്ക് പകരം കഴിച്ചിരുന്നത് പ്രഷറിന്‍റെ ഗുളികയാണെന്ന് കണ്ടെത്തി.

കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്‌ടര്‍മാര്‍ കുട്ടിക്ക് വിദഗ്‌ധ ചികിത്സ നല്‍കി. തുടർന്നാണ് പിതാവ് ഡിഎംഒയ്ക്കും മെഡിക്കല്‍ സൂപ്രണ്ടിനും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കാൻ ഡിഎംഒ നിർദ്ദേശിച്ചു. അതേസമയം മാറി നൽകിയെന്നു പറയുന്ന മരുന്ന് ആ സമയത്ത് വരന്തരപ്പിള്ളി ആശുപത്രിയിൽ സ്‌റ്റോക്ക് ഉണ്ടായിരുന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം.

Also Read:അയല്‍വാസിയെ കടയില്‍ കയറി കൊന്ന സംഭവം; കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു

ABOUT THE AUTHOR

...view details