പത്തനംതിട്ട: ആറന്മുളയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിക്കേറ്റ തൊഴിലാളിയെ കൊഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയം ഒരു തൊഴിലാളി ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ആറന്മുള മാലക്കരയില്‍ റൈഫിൾ ക്ലബിൻ്റെ നിര്‍മാണത്തിലിരുന്ന കരിങ്കൽ മതിലാണ് ഇടിഞ്ഞു വീണത്.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെ ഷൂട്ടിങ് റേഞ്ചിലെ കിടങ്ങിൻ്റെ ബീം ആണ് തകർന്ന് വീണത്. മരിച്ച തൊഴിലാളികൾ ഇതിനടിയിൽ പെടുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
കുറച്ച് നാളുകളായി ഇവിടെ റൈഫിൾ ക്ലബിന്‍റെ മതിൽ നിർമ്മാണം നടന്നു വരികയായിരുന്നു. മന്ത്രി വീണ ജോർജ്, ആന്‍റോ ആന്‍റണി എംപി എന്നിവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Also Read: 'അവകാശങ്ങൾ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സിറോ മലബാർ സഭ