കോഴിക്കോട്: മേപ്പാടി ഉരുൾ പൊട്ടൽ ദുരന്തത്തിൽ നൂറിലേറെ പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. മേപ്പാടി വിംസ് ആശുപത്രിയില്‍ 76 പേരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തില്‍ 22 പേരും ചികിത്സയിലുണ്ട്. നിരവധി പേരെ കാണാനില്ലെന്നാണ് ചികിത്സയിൽ കഴിയുന്നവർ പറയുന്നത്. ബന്ധുക്കളുടെ വിലാപമാണ് എങ്ങും ഉയർന്ന് കേൾക്കുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍: വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത് നൂറിലേറെ പേര്‍ - Wayanad Landslide Update - WAYANAD LANDSLIDE UPDATE
മേപ്പാടി വിംസ് ആശുപത്രിയില്‍ 76 പേരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 9 പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തില്‍ 22 പേരുമായി വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത് നൂറിലേറെ പേര്‍
Published : Jul 30, 2024, 12:52 PM IST
|Updated : Jul 30, 2024, 1:04 PM IST
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല ജിവിഎച്ച്എസ്എസും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. നാലു കുടുംബങ്ങളില്‍ നിന്നായി 15 പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. മേപ്പാടി ചൂരല്‍മല ഹാരിസണ്‍ പ്ലാന്‍റേഷനില്‍ 700 ലധികം പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇതില്‍ 10 പേര്‍ക്ക് ഗുരുതര പരിക്കുണ്ട്.
ALSO READ:വയനാട്ടില്‍ രണ്ടിടങ്ങളില്‍ ഉരുൾപൊട്ടൽ; 3 കുഞ്ഞുങ്ങളുള്‍പ്പെടെ 50 മരണം, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം