ETV Bharat / entertainment

മദ്യ ലഹരിയില്‍ അയല്‍വാസിക്ക് നേരെ അസഭ്യവര്‍ഷം; വിനായകന്‍ വീണ്ടും വിവാദത്തില്‍ - VINAYAKAN IN CONTROVERSY

നടനോ അതോ മദ്യപാനിയോ" -എന്നായിരുന്നു വിനായകന്‍റെ ഈ വീഡിയോക്ക് താഴെ ഒരാളുടെ കമന്‍റ്. "ഇയാളെ അഭിനയിപ്പിക്കുന്നതില്‍ നിന്നും വിലക്കണം" -മറ്റൊരു കമന്‍റ് ഇപ്രതാരമായിരുന്നു. നടന്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

VINAYAKAN  VINAYAKAN USED OBSCENE LANGUAGE  വിനായകന്‍  വിനായകന്‍ വിവാദത്തില്‍
Vinayakan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 21, 2025, 11:20 AM IST

നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. മദ്യ ലഹരിയില്‍ അയല്‍വാസിക്ക് നേരെ അസഭ്യവര്‍ഷം നടത്തുന്ന നടന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ലുങ്കി ധരിച്ച് ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് നടന്‍ അസഭ്യവര്‍ഷം നടത്തുന്നത്. അസഭ്യവര്‍ഷം നടത്തുന്നതിനിടെ നടന്‍ തന്‍റെ ലുങ്കി അഴിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. ഇതോടെ വിനായകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ചും നിരവധി പേര്‍ രംഗത്തെത്തി. നടന്‍റെ സ്വന്തം ഫ്ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.

വിനായകന്‍റെ ഈ വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നടന്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. "നടനോ അതോ മദ്യപാനിയോ" -എന്നായിരുന്നു ഒരാളുടെ കമന്‍റ്. "ഇയാളെ അഭിനയിപ്പിക്കുന്നതില്‍ നിന്നും വിലക്കണം" -ഇപ്രകാരമായിരുന്നു മറ്റൊരാളുടെ കമന്‍റ്.

ഇതിന് മുമ്പും നടന്‍ സമാനമായ പ്രവൃത്തികളില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്‍ ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നിലും അസഭ്യവര്‍ഷം നടത്തിയിരുന്നു. ഭക്ഷണശാലയിലെ ആളുകളെ ഇംഗ്ലീഷില്‍ ചീത്ത പറയുന്ന വിനായകന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുമ്പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയിരുന്നു. തുടര്‍ന്ന് തടഞ്ഞുവച്ചതിന് വിമാനത്താവളത്തിലെ തറയില്‍ ഷര്‍ട്ട് ഇടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്‍റെ ദൃശ്യങ്ങളും വൈറലായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് സുരക്ഷാ സംഘം വിനായകനെ കസ്‌റ്റഡിയില്‍ എടുത്തിരുന്നു.

അതേസമയം 'പെരുന്നാള്‍' ആണ് വിനായകന്‍റെ പുതിയ ചിത്രം. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായാണ് നടന്‍ എത്തുന്നത്. അടുത്തിടെയാണ് സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ക്രോവേന്‍മാരും സ്രാപ്പേൻമാരും എന്ന ടാഗ് ലൈനോടു കൂടിയുള്ളതാണ് ടൈറ്റില്‍ പോസ്‌റ്റര്‍.

ഷൈൻ ടോം ചാക്കോ, വിഷ്‌ണു ഗോവിന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂൾ വാഗമണ്ണിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുക്കയാണ്.

ടൊവിനോ തോമസിന്‍റെ 'ഒരു മെക്‌സിക്കൻ അപാരത', ആൻസൺ പോൾ നായകനായ 'ദി ഗാംബ്ലര്‍' എന്നീ സിനിമകൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇമ്മട്ടി കമ്പനി, സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ് എന്നീ ബാനറുകളില്‍ ടോം ഇമ്മട്ടി, മനോജ് കുമാർ കെപി, ജോളി ലോനപ്പൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം.

Also Read: ജയിലര്‍ വില്ലന്‍ ഇനി പെരുന്നാളില്‍ നായകന്‍.. - PERUNNAL TITLE POSTER RELEASED

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.