ഇടുക്കി: അടിമാലിയിലെ ജൈവ കർഷകനായ അമ്പലത്തിങ്കല്‍ സുരേന്ദ്രന്‍ ഭീമൻ കാർഷിക വിളകളിലൂടെ ശ്രദ്ധേയനാണ്. 110 കിലോ തൂക്കം വരുന്ന കാച്ചില്‍, 220 കിലോയുടെ കപ്പ, 34 കിലോയുള്ള ഇഞ്ചി എന്നിവ നേരത്തെ സുരേന്ദ്രന്‍ വിളയിച്ചിരുന്നു. ഇത്തവണയും ഇദ്ദേഹം പതിവ് തെറ്റിച്ചില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നൂറ് കിലോയോളം വരുന്ന ഭീമൻ ചേന വിളയിച്ചിരിക്കുകയാണ് സുരേന്ദ്രന്‍. ജൈവ കൃഷിയിലൂടെയാണ് അടിമാലി കൂമ്പന്‍പാറ സ്വദേശി അമ്പലത്തിങ്കല്‍ സുരേന്ദ്രൻ നൂറ് കിലോയിലധികം വരുന്ന ഭീമൻ ചേന വിളയിച്ചെടുത്തത്. തൻ്റെ കൃഷിയിടത്തില്‍ ഭീമന്‍ ചേനയും കപ്പയും കാച്ചിലുമൊക്കെ വിളയിച്ചെടുക്കുകയെന്നത് സുരേന്ദ്രന്‍ കാലങ്ങളായി തുടര്‍ന്ന് പോരുന്ന കൃഷി രീതിയാണ്. ഇത്തവണയും സുരേന്ദ്രന്‍ പതിവ് തെറ്റിച്ചില്ല.
24 വര്‍ഷമായി ഭീമൻ കാർഷിക വിളകള്‍ പ്രദർശന മേളകളിൽ എത്തിക്കുന്നു. ഭീമന്‍ കപ്പയും ചേനയും കാച്ചിലുമൊക്കെ വിളയിക്കുന്നത് സുരേന്ദ്രനെ സംബന്ധിച്ച് ചെറിയ കാര്യമാണ്. കാര്‍ഷിക മേളകളിലെ വിളപ്രദര്‍ശന മത്സര രംഗത്ത് സജീവ സാന്നിധ്യമാണ് ഇദ്ദേഹം.