ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങിനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്ഥാനിലേക്ക് പോകുന്നതില്‍ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരണം നല്‍കാത്തതില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉദ്യോഗസ്ഥൻ അതൃപ്‌തി പ്രകടിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫെബ്രുവരി 19 മുതലാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. പാകിസ്ഥാനിൽ നടക്കുന്ന ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിലും പ്രീ ഇവന്‍റ് വാർത്താ സമ്മേളനത്തിലും രോഹിത് ശർമ പങ്കെടുക്കുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
India's squad for the #ChampionsTrophy 2025 announced! 💪 💪
— BCCI (@BCCI) January 18, 2025
Drop in a message in the comments below 🔽 to cheer for #TeamIndia pic.twitter.com/eFyXkKSmcO
'ബിസിസിഐ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരികയാണെന്ന് ഒരു പിസിബി ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസിനോട് പറഞ്ഞു. ഇത് ഗെയിമിന് ഒട്ടും നല്ലതല്ല. ആദ്യം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ച അവർ ഇപ്പോൾ ക്യാപ്റ്റനെ ഉദ്ഘാടന ചടങ്ങിന് അയക്കുന്നില്ല, ജഴ്‌സിയിൽ ആതിഥേയ രാജ്യത്തിന്‍റെ (പാകിസ്ഥാൻ) പേര് വേണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. ഇതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അവര്‍ പറഞ്ഞു
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിനുള്ള 15 അംഗ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമയെ ക്യാപ്റ്റനായും ശുഭ്‌മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ എന്നിവരും ടീമിലുണ്ട്.
Check out the full fixtures for the ICC Champions Trophy 2025. pic.twitter.com/oecuikydca
— ICC (@ICC) December 24, 2024
കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ എത്തിയിരുന്നെങ്കിലും പാക്കിസ്ഥാനോട് തോൽക്കുകയായിരുന്നു. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ദുബായിൽ ഇന്ത്യയുടെ ആദ്യ മത്സരവും ഫെബ്രുവരി 23 ന് പാകിസ്ഥാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും. മാർച്ച് രണ്ടിന് ന്യൂസിലൻഡിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.
- Also Read: സഞ്ജു സാംസണ് ട്വന്റി20 തിരക്കില്‍; രഞ്ജിയില്‍ കേരള ടീമിനെ സച്ചിന് ബേബി നയിക്കും - SANJU SAMSON
- Also Read: ദേശീയ ഗെയിംസ്: കേരള താരങ്ങളുടെ യാത്ര വിമാനത്തില്‍, ഒരുക്കങ്ങള്‍ക്ക് 4.5 കോടി - 38TH NATIONAL GAMES
- Also Read: സൗദി ക്ലബുകളുടെ കോടികളുടെ ഓഫര്‍; എന്നാല്‍ നിരസിച്ച് ഈ സൂപ്പര്‍ താരങ്ങള്‍ - SAUDI PRO LEAGUE FOOTBALL