തിരുവനന്തപുരം : 'കവചം' (KaWaCHaM) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നടക്കും. ഇന്ന് (ജനുവരി 21) വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പദ്ധതി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് തയാറാക്കിയത്. കേരള വാണിങ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെൻ്റ് സിസ്റ്റം അഥവാ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനമാണിത്.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിക്കാൻ സമൂഹ്യ മാധ്യമങ്ങൾ, എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവക്ക് പുറമെ ആണ് സൈറൺ - സ്ട്രോബ് ലൈറ്റ് ശൃംഖലയുമാണ് വരാൻ പോകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിലെ അറിയിപ്പുകൾ പ്രകാരം എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും സൈറണുകളും മുഴങ്ങും. പള്ളിപ്പുറം സൈക്ലോൺ സെൻ്റ൪, തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫിസ്, പാലിയം ഗവ. എച്ച് എസ് എസ്, ഗവ. ജെബിഎസ് കുന്നുകര, ഗവ. എം.ഐ.യു.പി.എസ് വെളിയത്തുനാട്, ഗവ.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂ൪, ഗവ. ബോയ്‌സ് എച്ച്.എസ്. എസ് ആലുവ, ഗവ. ഹയ൪ സെക്ക൯ഡറി സ്‌കൂൾ ശിവ൯കുന്ന്, മുവാറ്റുപുഴ ഗവ. ഹയ൪ സെക്ക൯ഡറി സ്‌കൂൾ, മുടിക്കൽ ഗവ. ഗസ്റ്റ് ഹൗസ്, എറണാകുളം ഡിഇഒസി, എറണാകുളം കലക്‌ടറേറ്റ് എന്നിവിടങ്ങളിലാണ് കവചം സ്ഥാപിച്ചിട്ടുള്ളത്