പത്തനംതിട്ട: ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ പത്ത് നാൾ നീളുന്ന തിരുവുത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കം. പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമായ വിളക്ക് മാടം കൊട്ടാരത്തിലേക്ക് എഴുന്നെള്ളത്ത് നടന്നു. നിലയ്ക്കലിൽ നിന്നും ആറ് മുളകൾ കെട്ടിയ ചങ്ങാടത്തിൽ ഭഗവാൻ കൃഷ്‌ണൻ ഇവിടെ എത്തിയതായാണ് ഐതിഹ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭഗവാൻ മുളം ചങ്ങാടത്തിൽ വന്നിറങ്ങിയതിൻ്റെ സ്‌മരണയ്ക്കായി ക്ഷേത്രസന്നിധിയിലേക്ക് നടത്തിയ മുളയെഴുന്നെള്ളത്തിന് ശേഷം ക്ഷേത്രത്തിൽ പ്രത്യേകം പൂജകൾ നടത്തി കൊടിക്കൂറ മരച്ചുവട്ടിലേക്ക് കൊണ്ടുവന്നു. തുടർന്ന് ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും സഹശാന്തിമാരുടേയും കർമികത്വത്തിൽ വായ്ക്കുരവകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആറന്മുള പാർത്ഥസാരഥിയുടെ തിരുവുത്സവത്തിന് കൊടിയേറി.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി എസ് രമേശ് ബാബു എന്നിവരാണ് മുഖ്യ കാർമികത്വം വഹിച്ചത്. തിരുവുത്സവത്തിൻ്റെ കലാവേദിയുടെ ഉദ്ഘാടന കർമ്മം തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ ആദിത്യവർമ്മ നിർവഹിച്ചു.
Also Read: ക്ഷേത്രത്തിലെ വാർപ്പും നിലവിളക്കുകളും അടിച്ചു മാറ്റി; അതിഥി തൊഴിലാളികള്‍