- മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം
വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നാണ് ജില്ല കലക്ടർക്ക് നാല് കോടി രൂപ അനുവദിച്ചത്. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.