ETV Bharat / state

കവടിയാറിലെ സ്വകാര്യ ഫ്ലാറ്റ് നിര്‍മ്മാണത്തിലെ ചട്ടലംഘനം: പ്രതികളെ വെറുതെ വിട്ട് കോടതി - FLAT CONSTRUCTION CASE VERDICT

FLAT CONSTRUCTION KOWDIAR  VIOLATION OF RULES  PRIVATE FLAT CONSTRUCTION  KAVADIYAR
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 15, 2025, 8:22 PM IST

തിരുവനന്തപുരം: കവടിയാറിലെ സ്വകാര്യ ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ ചട്ടലംഘനം നടന്നു എന്ന വിജിലന്‍സ് കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം നഗരസഭ ജീവനക്കാരും മേയറും ഫ്ലാറ്റ് ഉടമയുമടക്കം ഒന്‍പത് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എം.വി രാജകുമാരയാണ് കേസ് പരിഗണിച്ചത്.

നഗര വികസന പദ്ധതിയുടെ ഭാഗമായി മ്യൂസിയം-കവടിയാര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിഞ്ജാപനത്തിന് വിരുദ്ധമായി കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് നല്‍കി എന്നതായിരുന്നു വിജിലന്‍സ് കേസ്. സ്വകാര്യ ഫ്ലാറ്റ് ഉടമക്ക് ഒന്‍പത് കോടിയിലേറെ രൂപയുടെ ലാഭം ഉണ്ടാക്കുന്നതിന് മേയറും സെക്രട്ടറിയുമടക്കം നഗരസഭയിലെ ജീവനക്കാര്‍ പ്രവര്‍ത്തിച്ചത് അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയില്‍ വരുമെന്നതായിരുന്നു വിജിലന്‍സ് കേസ്.

നഗര വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസനത്തിന് സ്വമേധയാ ഭൂമി വിട്ട് നല്‍കുന്നവര്‍ക്കുളള ഇളവുകളും കാലക്രമത്തില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ വന്ന ഭേദഗതിയും പരിഗണിക്കുമ്പോല്‍ സ്വകാര്യ ഫ്ലാറ്റ് ഉടമക്ക് കെട്ടിടനിര്‍മ്മാമ അനുമതി പത്രം നല്‍കിയതില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നഗരാസൂത്രണത്തിൻ്റെ ഭാഗമായുളള വികസന നിര്‍ദ്ദേശങ്ങളില്‍ ജനവാസയോഗ്യമായ മേഖലകളിലുളള കെട്ടിടങ്ങള്‍ പരമാവധി രണ്ട് നിലയില്‍ കൂടുതല്‍ ആകാന്‍ പാടില്ലെന്നും കെട്ടിടങ്ങളുടെ ഉയരം ഏഴര മീറ്ററിലധികം പാടില്ലെന്നുമാണ് ചട്ടം. സ്വകാര്യ ഫ്ലാറ്റ് ചട്ടം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്നായിരുന്നു വിജിലന്‍സിൻ്റെ ആരോപണം.

കേസ് വിചാരണയ്ക്കിടെ തന്നെ മുന്‍ മേയര്‍ പ്രൊഫ ജെ ചന്ദ്ര, നഗരസഭ സെക്രട്ടറി വിവി കൃഷ്‌ണ രാജന്‍, റീജണല്‍ ടൗണ്‍ പ്ലാനര്‍ എ വിജയചന്ദ്രന്‍ എന്നിവരെ കോടതി അവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ച് കുറ്റവിമുക്തരാക്കിയിരുന്നു. അസിസ്റ്റൻ്റ് ടൗണ്‍ പ്ലാനര്‍ കെ. ബാലഗോപാല്‍ വിചാരണക്ക് മുന്‍പേ മരണപ്പെട്ടിരുന്നു. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ ജെ. മന്‍സൂര്‍, പ്ലാനിംഗ് ഓഫീസര്‍ ബി.എസ്. ജയചന്ദ്രന്‍, ബില്‍ഡിംഗ് ഇന്‍സ്‌പെക്‌ടര്‍ എസ്. രാജു, അബ്‌ദുള്‍ റഷീദ്, റീജണല്‍ ആര്‍ക്കിടെക്റ്റ് പി. ശ്രീലത എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

Also Read: ആനക്കാര്യം ചേനക്കാര്യമല്ല, ഉൽസവങ്ങളില്‍ ആനകളെ പങ്കെടുപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്, സംസ്ഥാന സർക്കാരിൻ്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശങ്ങളറിയാം - ELEPHANT RULES PROCESSIONS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.