ETV Bharat / state

പാതിവില തട്ടിപ്പ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെഎന്‍ ആനന്ദ കുമാര്‍ - SATHYA SAI TRUST EXECUTIVE DIRECTOR

KN ANAND KUMAR  പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി  പാതിവില തട്ടിപ്പ് കേസ്  HALF PRICE SCAM CASE
Half-price scam case (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 10, 2025, 8:33 PM IST

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെഎന്‍ ആനന്ദ കുമാര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി കേസ് ഈ മാസം 13 ന് ഹർജി പരിഗണിക്കും.

കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്‌പിയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുളളത്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറിയും പളളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ മോഹനനും നല്‍കിയ പരാതിയിലാണ് ആനന്ദ കുമാര്‍ അടക്കം ഏഴ് പേരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സിഎസ്‌ആര്‍ ഫണ്ട് ഉപയോഗിച്ച് അന്‍പത് ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാം എന്ന് വാഗ്‌ദാനം ചെയ്‌ത് 2,96,40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ആനനന്ദ കുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്ത കൃഷ്‌ണനാണ്. ഇവര്‍ക്ക് പുറമെ ഡോ. ബീന സെബാസ്റ്റിയന്‍, ഷീബ സുരേഷ്, സുമ കെപി, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റ് എന്നിവർ അടക്കം ഏഴ് പേരാണ് കേസിലെ പ്രതികള്‍.

Also Read: മാലിന്യക്കൂമ്പാരത്തിൽ റോക്കറ്റ് ഷെല്ലുകള്‍ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പഞ്ചാബ് പൊലീസ് - ROCKET SHELLS FOUND FROM GARBAGE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.