കേരളം

kerala

ETV Bharat / state

'അധ്യാപകര്‍ വിദ്യാര്‍ഥികളുടെ സുഹൃത്തുക്കളാകണം, ജീവിതമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നയിടങ്ങളാകണം വിദ്യാലയങ്ങള്‍': മന്ത്രി വീണ ജോര്‍ജ് - SCHOOL PRAVESHANOTHSAVAM 2024

അടൂര്‍ പെരിങ്ങനാട് ടിഎംജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് മന്ത്രി വീണ ജോര്‍ജ്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കും. ആരോഗ്യത്തിന്‍റെ അംബാസിഡര്‍മാരായാണ് കുട്ടികളെ കാണുന്നതെന്നും മന്ത്രി വീണ ജോര്‍ജ്.

പത്തനംതിട്ട സ്‌കൂൾ പ്രവേശനോത്സവം  സ്‌കൂൾ പ്രവേശനോത്സവം 2024  MINISTER VEENA GEORGE  PRAVESHANOTHSAVAM 2024
SCHOOL PRAVESHANOTHSAVAM 2024 (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 8:19 PM IST

മന്ത്രി വീണ ജോര്‍ജ് പ്രവേശനോത്സവത്തില്‍ (ETV Bharat)

പത്തനംതിട്ട :വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറണം. കുട്ടികള്‍ ഭയമില്ലാതെ എന്തും തുറന്ന് സംസാരിക്കാന്‍ കഴിയുന്നവരാകണമെന്നും മന്ത്രി. അടൂര്‍ പെരിങ്ങനാട് ടിഎംജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണ ജോര്‍ജ്.

വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ ആരോഗ്യ വകുപ്പ് സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് ക്ലബുകള്‍ രൂപീകരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യത്തിന് ലഭ്യമാക്കും. നല്ല ശീലങ്ങള്‍ വിദ്യാലയത്തില്‍ നിന്നും വീട്ടിലേയ്ക്ക് എന്നത് ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച ആശയമാണ്. കുട്ടികളെ ആരോഗ്യത്തിന്‍റെ അംബാസിഡര്‍മാരായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് കണ്ടും കേട്ടും പഠിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച നാടാണ് കേരളമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി, 54,000 ക്ലാസ് മുറികള്‍ ഹൈ ടെക് ആക്കി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും ഗോപകുമാര്‍ പറഞ്ഞു.

Also Read : 'കുഞ്ഞുങ്ങൾ തെറ്റ് ചെയ്‌ത് പഠിക്കട്ടെ'; പ്രവേശനോത്സവത്തിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്‍റെ വാക്കുകൾ - SCHOOL PRAVESHANOTHSAVAM 2024

ABOUT THE AUTHOR

...view details