കേരളം

kerala

ETV Bharat / state

'എന്‍റെ മെക്കിട്ട് കേറാതെ അവരെ പറഞ്ഞു നിർത്ത്'; സ്‌പീക്കറോട് പൊട്ടിത്തെറിച്ച് വിഡി സതീശൻ, സഭവിട്ട് പ്രതിപക്ഷം - VD SATHEESAN ANGRY TO SPEAKER

ബഹളം വയ്‌ക്കുന്ന എംഎൽഎമാരെ സ്‌പീക്കര്‍ നിയന്ത്രിക്കാതെ വന്നതോടെയാണ് പ്രതിപക്ഷ നേതാവ് സ്‌പീക്കർക്ക് നേരെ പൊട്ടിത്തെറിച്ചത്.

KERALA LEGISLATIVE ASSEMBLY  KERALA ASSEMBLY SPEAKER AN SHAMSEER  എഎന്‍ ഷംസീര്‍ വിഡി സതീശൻ  നിയമസഭ വാക്ക് ഔട്ട് പ്രസംഗം
VD Satheesan (ETV Bharat)

By ETV Bharat Kerala Team

Published : Oct 8, 2024, 6:21 PM IST

തിരുവനന്തപുരം: വാക്ക് ഔട്ട് പ്രസംഗത്തിനിടെ സ്‌പീക്കറോട് പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപക്ഷേപം തുടർന്നും ഉന്നയിക്കുന്നുണ്ടോയെന്ന് ചോദിച്ച സ്‌പീക്കറോട് വാക്ക് ഔട്ട് പ്രസംഗം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നാലെ സുദീർഘമായ പ്രസംഗത്തിൽ എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്‌ചയെ കുറിച്ചുള്ള ചോദ്യത്തിന് മാത്രം മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ഇതോടെ ഭരണകക്ഷി എംഎൽഎമാർ ബഹളം ആരംഭിച്ചു. എന്നാൽ ബഹളം വയ്‌ക്കുന്ന എംഎൽഎമാരെ നിയന്ത്രിക്കാതെ പ്രസംഗം തുടരാൻ സ്‌പീക്കർ നിർദേശിച്ചതോടെ പ്രതിപക്ഷ നേതാവ് സ്‌പീക്കർക്ക് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. മര്യാദകേടിന്‍റെ മാക്‌സിമമാണിതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, എന്‍റെ മെക്കിട്ട് കേറാതെ അവരെ പറഞ്ഞു നിര്‍ത്തെന്ന് സ്‌പീക്കറോട് ആക്രോശിക്കുകയും ചെയ്‌തു.

വിഡി സതീശന്‍ നിയമസഭയില്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ സ്‌പീക്കർ വഴങ്ങാതെ അടിയന്തര പ്രമേയം അവതാരകനോട് ഉപക്ഷേപം തുടരുന്നുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. ഇതോടെ നിങ്ങൾ എന്ത് മര്യാദകേടാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സ്‌പീക്കർക്ക് നേരെ തിരിഞ്ഞു.

ഞാൻ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്‌പീക്കർക്ക് നേരെ കൈചൂണ്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ സ്‌പീക്കർ ഭരണപക്ഷ എംഎൽഎമാർക്കെതിരെ തിരിഞ്ഞു ഇരിപ്പിടത്തിൽ ഇരിക്കാൻ താക്കീത് നൽകി. പ്രസംഗം വീണ്ടും തുടർന്ന വിഡി സതീശൻ പിആർ ഏജൻസി വിവാദത്തിലും മറുപടി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.

മന്ത്രി എംബി രാജേഷ് മുമ്പ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി ചിത്രമെടുക്കുകയും വിവാദമാകുമെന്ന് കണ്ട് പിൻവലിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് കൂടി വിഡി സതീശൻ പറഞ്ഞതോടെ ഭരണപക്ഷം വീണ്ടും ബഹളം തുടങ്ങി. ഇതോടെ അടിയന്തര പ്രമേയ അവതാരകൻ ഷംസുദ്ധീൻ എംഎൽഎയോട് വീണ്ടും സ്‌പീക്കർ മറുപടി തേടി.

സഹിക്കെട്ട പ്രതിപക്ഷ നേതാവ് ഇത് മര്യാദകേടാണെന്ന് വീണ്ടും ചൂണ്ടിക്കാട്ടി സ്‌പീക്കറോട് കയർത്തു. താൻ സംസാരിക്കുമ്പോൾ എന്തിനാണ് നിങ്ങൾ ഉപക്ഷേപം വിളിക്കുന്നതെന്നും ഇടപെടുന്നതെന്നും വിഡി സതീശൻ ചോദിച്ചു. അങ്ങ് പറഞ്ഞോളൂ എന്നായിരുന്നു സ്‌പീക്കറുടെ മറുപടി. കൃത്യമായി മറുപടി ലഭിക്കാത്തതിനാൽ പ്രതിഷേധിച്ച് വാക്ക് ഔട്ട് ചെയ്യുന്നതായി പറഞ്ഞു പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോവുകയും ചെയ്‌തു.

Also Read:തൊണ്ട വേദന; അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പോയി, മുങ്ങിയെന്ന് പ്രതിപക്ഷം

ABOUT THE AUTHOR

...view details