കേരളം

kerala

ETV Bharat / state

അടയാഭരണങ്ങൾ ഇല്ലാതെ കരിവീര ചന്തം തീർത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്; കനത്ത മഴയെ അവഗണിച്ച് എത്തിയത് ആയിരങ്ങൾ - Vadakkumnathan Aanayoottu

കർക്കിടക പുലരിയിൽ വടക്കുംനാഥനിൽ ആനയൂട്ടിനായി എത്തിയത് 65 ആനകൾ.

KARKADAKAM  SREE VADAKKUMNATHAN TEMPLE  വടക്കുംനാഥന്‍ ആനയൂട്ട്  കർക്കിടകം കനത്ത മഴ
VADAKKUMNATHAN AANAYOOTTU (ETV Bharat)

By ETV Bharat Kerala Team

Published : Jul 16, 2024, 6:20 PM IST

വടക്കുംനാഥനിൽ ആനയൂട്ട് (ETV Bharat)

തൃശൂര്‍: കർക്കിടക പുലരിയിൽ, കനത്ത മഴയെ അവഗണിച്ച് എത്തിയത് ആയിരങ്ങൾ. അടയാഭരണങ്ങൾ ഇല്ലാതെ കരിവീര ചന്തം തീർത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഊട്ടിൽ പങ്കെടുക്കാൻ എത്തിയത് 65 ആനകൾ. സ്‌കൂൾ അവധിയായതിനാൽ രക്ഷിതാക്കൾക്കൊപ്പം നിരവധി കുട്ടികളും ആനയൂട്ടിനെത്തി.

ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചിന് ആരംഭിച്ച അഷ്‌ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പിടിയാനകളടക്കം 64 ആനകൾ ഊട്ടിന് എത്തി. കുട്ടിയാന ഗുരുവായൂർ ലക്ഷ്‌മിക്ക്‌ ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു.

12,008 നാളികേരം, 2,000 കിലോ ശർക്കര, 2,000 കിലോ അവിൽ, 500 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ, ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവ ഉപയോഗിച്ച് 60 പേർ ചേർന്നാണ് അഷ്‌ടദ്രവ്യം തയ്യാറാക്കിയത്. 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾപൊടി എന്നിവ ചേർത്ത ഉരുളകളും പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴ വർഗ്ഗങ്ങളും ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും ഉൾപ്പെടുത്തിയതാണ് ആനകൾക്ക് നൽകിയത്.

വെറ്ററിനറി ഡോക്‌ടർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ്‌ എന്നിവരുടെ പരിശോധന കഴിഞ്ഞ ആനകളെ മാത്രമാണ്‌ ചടങ്ങിൽ പങ്കെടുപ്പിച്ചത്. റവന്യൂ മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ, ബിജെപി സംസ്ഥാന സെക്രട്ടറി എ എൻ നാഗേഷ് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.

ALSO READ:കര്‍ക്കടകത്തില്‍ രാമായണം വായിക്കേണ്ടത് എങ്ങനെ; രാമായണ മാസാചരണത്തിന്‍റെ ആചാരാനുഷ്‌ഠാനങ്ങളറിയാം

ABOUT THE AUTHOR

...view details