കോഴിക്കോട്: തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. പൊക്കുന്ന് സ്വദേശി നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നേരത്തെ നിസാറിൻ്റെ ആദ്യ കുഞ്ഞ് 2023ൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് മരണങ്ങളും നടന്നത് നിസാറിൻ്റെ ഭാര്യ വീട്ടിൽ വച്ചായിരുന്നു. നിസാറിൻ്റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇബാദിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
രണ്ട് കുട്ടികളും മരിച്ചത് ഭാര്യ വീട്ടിൽ വച്ച് തന്നെയാണെന്നും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രിയാണ് രണ്ടാമത്തെ കുട്ടി മരിക്കുന്നത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Also Read: മുംബൈയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം; ആർക്കും പരിക്കില്ല