ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളം ഇന്ന് ജിംനാസ്റ്റിക്സില്‍ മെഡൽ വേട്ട നടത്തി. മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം നാല് മെഡലുകളാണ് സ്വന്തമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജിംനാസ്റ്റിക്സിൽ പുരുഷ ടീം വെള്ളി നേടി. മുഹമ്മദ് അജ്‌മൽ കെ, മുഹമ്മദ് സഫാൻ പി കെ, സാത്വിക് എം പി, ഷിറിൽ റുമാൻ പി എസ് എന്നിവരടങ്ങുന്ന ടീമാണ് അക്രോബാറ്റിക് ജിംനാസ്റ്റിക്സിൽ വെള്ളി നേടിയത്. മിക്സഡ് പെയറിൽ ഫസൽ ഇൻതിയാസ്, പാർവതി ബി നായര്‍ സഖ്യം വെള്ളി നേടിയപ്പോള്‍, മനു മുരളി പുരുഷന്മാരുടെ ട്രാംപോളിനിൽ വെള്ളി മെഡല്‍ സ്വന്തമാക്കി. വനിതാ പെയറിൽ ലക്ഷ്മി ബി നായരും പൗർണമി ഹൃഷികുമാറുമാണ് വെങ്കല മെഡല്‍ കരസ്ഥമാക്കിയത്.
Another milestone for Kerala Gymnastics! The Men's Team of Muhammed Ajmal K, Muhammed Safan P K, Sathwik M P, and Shiril Ruman P S clinches Silver in Acrobatic Gymnastics at the 38th National Games! 💪🔥 With a total score of 61.210, this marks Kerala’s third gymnastics medal! pic.twitter.com/NmyvmRipxh
— Kerala Olympic Association (@KeralaOlympic) February 11, 2025
മറ്റു മത്സരങ്ങളില്‍ കേരള ഫാസ്റ്റ് ഫൈവ് നെറ്റ്ബോൾ ടീം ഫൈനലിലേക്ക് യോഗ്യതനേടി. സെമിയിൽ ജമ്മു കശ്മീരിനെയാണ് തോല്‍പ്പിച്ചത്. ഇന്ന് വൈകുന്നേരം 7 മണിക്ക് ഹരിയാനയെ കലാശപ്പോരില്‍ നേരിടും. കഴിഞ്ഞ മൂന്നു ഗെയിംസുകളിലും ട്രിപ്പിൾ ജംപില്‍ സ്വർണം നേടിയ എൻ.വി. ഷീനയ്ക്കു ഇത്തവണ വെള്ളി മാത്രം (13.19 മീറ്റർ). സാന്ദ്ര ബാബു ട്രിപ്പിൾ ജംപിൽ വെങ്കലം നേടി (13.12 മീറ്റർ). പഞ്ചാബിന്‍റെ നിഹാരിക വസിഷ്ടാണ് സ്വർണം (13.37 മീ.) സ്വന്തമാക്കിയത്.
Kerala Women's Pair team, Lakshmi B Nair & Pournami Hrishikumar, clinch Bronze in Acrobatic Gymnastics—the first gymnastics medal for Kerala at the 38th National Games! Scoring a total of 43.500, they make the state proud!
— Kerala Olympic Association (@KeralaOlympic) February 11, 2025
#NationalGames2025 #KeralaGymnastics pic.twitter.com/dcl2OxQXL9
ദേശീയ ഗെയിംസ് പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിന് നിലവിൽ 12 സ്വർണവും 15 വെള്ളിയും 21 വെങ്കലങ്ങളുമായി 48 മെഡലുകളാണ് സമ്പാദ്യം.
Day 17 Schedule! A big day ahead with Gymnastics Finals on the cards! Kerala athletes ready to make history at the National Games! Stay tuned for all the action!#NationalGames2025 #KeralaGymnastics #FinalsDay #ChasingGlory pic.twitter.com/tMPcF8sY7v
— Kerala Olympic Association (@KeralaOlympic) February 11, 2025