ETV Bharat / state

സമരങ്ങള്‍ മറന്നോ എസ്‌എഫ്ഐ? വിദ്യാഭ്യാസമേഖലയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നതിനെതിരെ കേരളത്തില്‍ നടന്ന ഇടത് പ്രക്ഷോഭങ്ങള്‍ - PRIVATIZATION OF EDUCATION

സ്വകാര്യ സര്‍വകലാശാല നടപടികളുമായി ഇടത് മുന്നണി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗം കച്ചവടവത്ക്കരിക്കുന്നതിനെതിരെ ഇന്നത്തെ മന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുത്ത ചില സുപ്രധാന ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രക്ഷോഭത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം.

PROTESTS OF LEFT ORGANISATIONS  എസ്‌എഫ്ഐ  SELF FINANCING COLLEGE  PREDEGREE STRIKE
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 11, 2025, 9:11 PM IST

കഴിഞ്ഞ ദിവസമാണ് സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. കരട് ബില്‍ ഇപ്പോള്‍ നടക്കുന്ന നിയമഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനും തീരുമാനമായി. ഇതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കടന്ന് കയറാനുള്ള അവസരമാണ് തുറന്ന് കൊടുക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ നടപടിയെ ഇപ്പോള്‍ ഭരണത്തിലുള്ള സിപിഎമ്മും ഇടത് പാര്‍ട്ടികളും മുന്‍കാലങ്ങളില്‍ ശക്തമായി എതിര്‍ത്തിട്ടുള്ളതാണ്.

"കൂത്തുപറമ്പിന്‍ തെരുവീഥികളില്‍,

ഞങ്ങള്‍ക്കായി മരിച്ചവരെ,

ഞങ്ങള്‍ക്കായി മരിക്കുമ്പോഴും,

അമ്മേ എന്ന് വിളിക്കാതെ,

അയ്യോ എന്ന് കരയാതെ,

രാമരാമ ജപിക്കാതെ,

ഈശോ മറിയം ചൊല്ലാതെ,

ഇന്‍ക്വിലാബ് വിളിച്ചവരെ

നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍,

നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍''

വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിക്കുന്നതിനെതിരെ എസ്‌എഫ്ഐ നടത്തിയ പ്രക്ഷോഭത്തില്‍ 1994ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂത്തുപറമ്പില്‍ അഞ്ച് പേരെ വെടിവച്ച് കൊല്ലുകയും ഒരാളെ ജീവിക്കുന്ന രക്തസാക്ഷിയാക്കി മാറ്റുകയും ചെയ്‌ത സംഭവത്തിന്‍റെ അനുസ്‌മരണ വേളകളില്‍ ഇതായിരുന്നു എസ്‌എഫ്‌ഐ ഉയര്‍ത്തിയിരുന്ന മുദ്രാവാക്യം. ഇതില്‍ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്‌പന്‍ കൂടി മരിച്ചതോടെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ എണ്ണം ആറായി.

ഇപ്പോഴും എസ്‌എഫ്‌ഐയുെട ഔദ്യോഗിക വെബ്‌സൈറ്റ് തുറന്നാല്‍ 'സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ക്കുക' എന്ന ആഹ്വാനമാണ് നിങ്ങള്‍ക്ക് ആദ്യം കാണാനാകുക. സ്വകാര്യവത്ക്കരണത്തെ ചെറുക്കുക എന്നത് ഇടത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. തുടക്കം മുതല്‍ തന്നെ തങ്ങളുടെ വിദ്യാഭ്യാസമെന്ന മൗലികാവകാശത്തെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തെ സിപിഎമ്മും അവരുടെ സഖ്യകക്ഷികളുമടക്കമുള്ള സംഘടനകള്‍ തുടക്കം മുതല്‍ തന്നെ എതിര്‍ത്തിരുന്നു. വിദ്യാഭ്യാസ വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇടത് സംഘടനകളിലെ നിരവധി ജീവനുകള്‍ ബലിയര്‍പ്പിക്കേണ്ടി വന്നു.

2016 വരെ വിദ്യാഭ്യാസത്തെ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ മുഖ്യധാര ഇടത് പ്രസ്ഥാനങ്ങള്‍ കടുത്ത നിലപാട് തന്നെയാണ് കൈക്കൊണ്ടിരുന്നത്. 2009ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന എം എ ബേബി സ്വാശ്രയ കോളജുകള്‍ക്ക് അനുകൂലമായി ചില പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന ബിജു ഇതിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തി.

വിദ്യാഭ്യാസത്തെ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രധാന പ്രക്ഷോഭങ്ങള്‍

എസ്‌എഫ്‌ഐ മുന്‍പും സ്വയംഭരണാധികാരമുള്ള കോളജുകള്‍ക്കെതിരെ പൊരുതിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാനുള്ള മാല്‍കോം എസ് ആദിശേഷയ്യ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ 1985ല്‍ ഇവര്‍ കടുത്ത പ്രക്ഷോഭമാണ് അഴിച്ച് വിട്ടത്.

സിപിഎം ആദ്യഘട്ടത്തിലൊക്കെ ശക്തമായി സ്വകാര്യവത്ക്കരണത്തെ പല മേഖലകളിലും ചെറുക്കുമെങ്കിലും പിന്നീടതിലേക്ക് പോകുന്ന കാഴ്‌ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. 1986-87കാലത്ത് പ്രീഡിഗ്രി കോളജുകളില്‍ നിന്ന് വേര്‍പെടുത്തുന്നതിനെതിരെ എസ്‌എഫ്ഐ ശക്തമായ സമരങ്ങളാണ് നടത്തിയത്. എഐഎസ്‌എഫ്, കെഎസ്‌യു, എംഎസ്‌എഫ് എന്നിവരുടെ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതോടെ പ്രക്ഷോഭം കരുത്താര്‍ജ്ജിച്ചു. ഇടതുമുന്നണി സമാജികരും ഇതിന്‍റെ ഭാഗമായി. എന്നാല്‍ പിന്നീട് 1991ല്‍ ഇ കെ നായര്‍ സര്‍ക്കാര്‍ പ്രീഡിഗ്രി വേര്‍പെടുത്താനുള്ള നിര്‍ദ്ദേശം കൊണ്ടുവന്നതോടെ എസ്‌എഫ്ഐ ഇത് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി.

ഇത് തന്നെയാണ് 1994-96കാലത്തെ സ്വാശ്രയ കോളജ് സമരത്തിലും സംഭവിച്ചത്. എന്‍ജിനീയറിങ്-മെഡിക്കല്‍ വിദ്യാഭ്യാസ മേഖലകളില്‍ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്‍കാനുള്ള എ കെ ആന്‍റണി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വന്‍ പ്രക്ഷോഭമാണ് എസ്‌എഫ്‌ഐയുെടയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ അരങ്ങേറിയത്. ഇതാണ് കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവയ്പില്‍ കലാശിച്ചത്. ഇതില്‍ ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്‌ടമായി. പുഷ്‌പന്‍ എന്നൊരു ജീവിക്കുന്ന രക്തസാക്ഷിയും സൃഷ്‌ടിക്കപ്പെട്ടു. ഇദ്ദേഹവും അടുത്തിടെ മരണത്തിന് കീഴടങ്ങിയതോടെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ എണ്ണം ആറായി. പിന്നീട് അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഈ നയവുമായി മുന്നോട്ട് പോകുകയും എസ്‌എഫ്‌ഐയുെട ദുര്‍ബല പ്രതിഷേധങ്ങള്‍ക്കിടെ പുതിയ കോളജുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്‌തു.

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ കൂത്തുപറമ്പില്‍ നടന്ന പ്രക്ഷോഭം അവസാനിച്ചത് വെടിവയ്‌പില്‍

പരിയാരത്തെ ക്ഷയരോഗ ആതുരാലയം സ്ഥിതി ചെയ്‌തിരുന്ന സ്ഥലം സ്വശ്രയ മെഡിക്കല്‍ കോളജിന് വിട്ട് നല്‍കാന്‍ നീക്കം നടത്തിയെന്നാരോപിച്ച് അന്നത്തെ സിപിഎമ്മിന്‍റെ പ്രഖ്യാപിത വര്‍ഗശത്രു എം വി രാഘവനും കൂട്ടര്‍ക്കുമെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും കടുത്ത പ്രക്ഷോഭം നടത്തി. സിപിഎമ്മും ബഹുജനപ്രസ്ഥാനങ്ങളും അക്കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം കടുത്ത പ്രക്ഷോഭങ്ങള്‍ നടത്തുന്ന കാലമായിരുന്നു. കോളജിന്‍റെ ഉദ്ഘാടന വേളയില്‍ സിപിഎം പുറത്ത് പ്രതിഷേധിച്ചു. ഇത് മൂലം ഉദ്ഘാടകനായ കേന്ദ്രമന്ത്രിക്ക് കോളജിലേക്ക് ഹെലികോപ്‌ടറിലെത്തേണ്ടി വന്നു.

സമരം നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും കോണ്‍ഗ്രസ് സര്‍ക്കാരോ എം വി രാഘവനോ കീഴടങ്ങിയില്ല. പിന്നാലെയാണ് കൂത്തുപറമ്പ് വെടിവയ്പ് അരങ്ങേറിയത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയടക്കം അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. പുഷ്‌പന്‍ ജീവിക്കുന്ന രക്തസാക്ഷിയുമായി. സ്വാശ്രയ കോളജുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയ സിപിഎമ്മുകാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജിന്‍റെ ഭരണസമിതിയിലേക്ക് എത്തിയെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പഴയ നിയമത്തില്‍ യാതൊരു മാറ്റവും വരുത്താതെ സ്വാശ്രയ ഫീസും തുടര്‍ന്നു. 2019ല്‍ മാത്രമാണ് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതുവരെ അത് സ്വാശ്രയ കോളജായി തുടര്‍ന്നു.

ആഗോള വിദ്യാഭ്യാസ സംഗമത്തിന് കോവളത്തെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലര്‍ ടി പി ശ്രീനിവാസനെ എസ്‌എഫ്‌ഐക്കാര്‍ തല്ലിച്ചതച്ചു

വേദിയിലേക്ക് നടന്ന് വരികയായിരുന്ന ടി പി ശ്രീനിവാസനെ വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിക്കാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച് എസ്‌എഫ്‌ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അദ്ദേഹം നിലത്തുവീണു. പൊലീസെത്തിയാണ് അദ്ദേഹത്തെ സ്ഥലത്ത് നിന്ന് നീക്കിയത്.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്ക് സ്വയം ഭരണപദവി നല്‍കുന്നതിനെതിരെ 2014ല്‍ എസ്‌എഫ്ഐ നടത്തിയ സമരം

കോളജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുന്നതിനെതിരെ എല്ലാ ഇടത് അനുഭാവ സംഘടനകളും രംഗത്ത് എത്തി. ഇത് കോളജ് മാനേജ്മെന്‍റുകള്‍ക്ക് തോന്നുംപടി പരീക്ഷകള്‍ നടത്താനും പരിശീലനം നല്‍കാനും വഴി വയ്ക്കുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇത് വിദ്യാഭ്യാസത്തിന്‍റെ നിലവാരത്തെ ബാധിക്കുമെന്നും സമരക്കാര്‍ ആരോപിച്ചു. സ്വയംഭരണപദവിയുള്ള കോളജുകള്‍ ചുമത്തുന്ന ഫീസുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.

ഈ സമരത്തിന്‍റെ ഭാഗമായി എസ്‌എഫ്‌ഐക്കാരും പൊലീസും തമ്മില്‍ തിരുവനന്തപുരത്ത് 2014 ജനുവരിയില്‍ ഏറ്റുമുട്ടി. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും ചില വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു.

മഹാരാജാസ് കോളജിന്‍റെ സ്വയംഭരണാധികാരം പിന്‍വലിക്കാനായി ഇടത് സംഘടനകള്‍ നടത്തിയത് 53 ദിവസത്തെ പ്രക്ഷോഭം

മഹാരാജാസ് കോളജിന്‍റെ സ്വയംഭരണാധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകള്‍ 53 ദിവസം നീണ്ട പ്രക്ഷോഭം നടത്തി. എന്നാല്‍ സ്വയംഭരണാധികാരം പിന്‍വലിക്കാതെ തന്നെ സമരം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് മഹാരാജാസ് സ്വയംഭരണ കോളജായി മാറി. സ്വയംഭരണം അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി ആയിരുന്നു എസ്‌എഫ്ഐക്കാര്‍ മഹാരാജാസ് സമരം നടത്തിയത്.

രജനി എസ്‌ ആനന്ദിന്‍റെ ആത്മഹത്യ

രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ത്ഥി വിദ്യാഭ്യാസ വാണിജ്യവത്ക്കരണത്തെ തന്‍റെ ജീവന്‍ കൊണ്ട് ചോദ്യം ചെയ്‌ത ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി. 2004ല്‍ യുഡിഎഫ് ഭരണകാലത്താണ് അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന രജനി തിരുവനന്തപുരത്തെ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി മരിച്ചത്. വിദ്യാഭ്യാസ വായ്‌പ നിരാകരിക്കപ്പെട്ടതിന്‍റെ മനോവിഷമത്തിലായിരുന്നു കുട്ടിയുടെ ആത്മഹത്യ. രജനിയുടെ മരണം കേരളത്തെ ഞെട്ടിച്ചു. ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനായി സ്വാശ്രയ നിയമം കൊണ്ടുവന്നു. എന്നാല്‍ വേണ്ടത്ര പഠനം നടത്താതെ തയാറാക്കിയ നിയമം കോടതി അസാധുവാക്കി. തുടര്‍ന്ന് സ്വാശ്രയ കോളജുകളിലെ പ്രവേശനം മാനേജ്മെന്‍റുകള്‍ക്ക് തോന്നുംപടിയായി. സ്വാശ്രയ മാനേജ്മെന്‍റുകളുമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി കരാറിലേര്‍പ്പെട്ട് ചൂഷണത്തിന് അംഗീകാരവും നല്‍കി.

Also Read: സ്വകാര്യ സര്‍വകലാശാല: നേട്ടങ്ങളും ആശങ്കയും വിശദമായി അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.