പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ 500 കിലോമീറ്റർ പദയാത്ര നടത്തി നേപ്പാളി ദമ്പതികള്‍. നേപ്പാളിലെ കോഹ്‌ലാപൂർ സ്വദേശികളായ രൂപൻ ദാസ് (58) ഭാര്യ പത്രാണി എന്നിവരാണ് കാൽനടയായി മഹാകുംഭമേളയിലെത്തിയത്. ഗോരഖ്‌പൂർ വഴി അയോധ്യയിലെത്തിയ ഇരുവരും പ്രാർഥിച്ച ശേഷം മഹാ കുംഭമേള സന്ദർശിക്കാൻ എത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
13 ദിവസം മുൻപ് ആരംഭിച്ച യാത്ര തിങ്കളാഴ്‌ചയോട് കൂടി മഹാ കുംഭമേളയിൽ അവസാനിക്കുകയായിരുന്നു. അവശ്യ സാധനങ്ങള്‍ ബാഗിലാക്കി തലയിൽ ചുമന്നാണ് രൂപനും ഭാര്യയും യാത്ര ആരംഭിച്ചത്. അപരിചിതർ നൽകുന്ന ഭക്ഷണം കഴിച്ചും വഴിയരികിൽ ഉറങ്ങിയുമാണ് തീർഥാടനം പൂർത്തിയാക്കിയത്. സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിനാണ് കാൽനടയായി തീർഥാടനം നടത്തിയതെന്ന് രൂപൻ ദാസും ഭാര്യയും പറയുന്നു. എല്ലാ മതത്തെയും പരസ്‌പരം ബഹുമാനിക്കാണമെന്നും അദ്ദേഹം പറഞ്ഞു.