ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാർ നിർമ്മാതാക്കളിൽ ഒന്നാണ് മഹീന്ദ്ര. ഐസിഇ വിഭാഗത്തിലും ഇലക്ട്രിക് കാർ വിഭാഗത്തിലും കമ്പനി നിരവധി എസ്‌യുവികൾ പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലാണ് മഹീന്ദ്ര തങ്ങളുടെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് എക്‌സ്‌ഇവി 9ഇ, ബിഇ 6 എന്നിങ്ങനെ രണ്ട് മോഡലുകൾ അവതരിപ്പിച്ചത്. ഇവയുടെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.
ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് കാറുകളുടെയും വില വെളിപ്പെടുത്തിയത്. ഇന്ന് (ഫെബ്രുവരി 14) മുതൽ ഇരുകാറുകളും ബുക്കിങിനായി ലഭ്യമാകും. ഉപഭോക്താക്കൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്. രണ്ട് ഇലക്‌ട്രിക് കാറുകളുടെയും പാക്ക് ത്രീ ബാറ്ററി പായ്‌ക്കിന്‍റെ ഡെലിവറി 2025 മാർച്ച് മുതൽ ആരംഭിക്കും. അതേസമയം പായ്‌ക്ക് വൺ, പാക്ക് വൺ എബോവ് ബാറ്ററി പായ്‌ക്കിന്‍റെ ഡെലിവറി 2025 ഓഗസ്റ്റ് മുതലും പാക്ക് ടു, പാക്ക് ത്രീ സെലക്‌ട് എന്നിവയുടെ ഡെലിവറി 2025 ജൂൺ, ജൂലൈ മാസങ്ങളിലും ആയിരിക്കും ആരംഭിക്കുക.
വില: മഹീന്ദ്ര BE6 മോഡൽ അഞ്ച് വേരിയന്‍റുകളായാണ് പുറത്തിറക്കിയത്. 18.90 ലക്ഷം രൂപ മുതലാണ് ബിഇ6 ന്‍റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 26.90 ലക്ഷം രൂപയാണ് ടോപ്-സ്‌പെക്ക് വേരിയന്‍റിന്‍റെ വില. മഹീന്ദ്ര XEV 9e മോഡൽ നാല് വേരിയന്‍റുകളായാണ് പുറത്തിറക്കിയത്. ഇതിന്‍റെ പ്രാരംഭവില 21.90 ലക്ഷം രൂപയാണ്. അതേസമയം ടോപ്പ് വേരിയന്‍റിന്‍റെ വില 30.50 ലക്ഷം രൂപയാണ്.
സ്‌പെസിഫിക്കേഷനുകൾ:
ഫീച്ചറുകൾ | മഹീന്ദ്ര ബിഇ 6 |
ബാറ്ററി പായ്‌ക്ക് | 59 കിലോവാട്ട്, 79 കിലോവാട്ട് |
റേഞ്ച് | 556കീമി (59 kWh), 682 കീമി (79 kWh) |
മോട്ടോർ പവർ | 210 കിലോവാട്ട് |
മോട്ടോർ ടോർക്ക് | 380 എൻഎം |
ചാർജിങ് സമയം(DC) | 20 മിനിറ്റ് (20-80% വരെ) |
ചാർജിങ് സമയം(AC) | 8-11.7 മണിക്കൂർ (0-100% വരെ) |
ഗ്രൗണ്ട് ക്ലിയറൻസ് | 207mm |
സീറ്റിങ് കപ്പാസിറ്റി | 5 |
ബൂട്ട് സ്‌പേസ് | 455 ലിറ്റർ |
ഫീച്ചറുകൾ |
|
പ്രാരംഭവില | ₹18.90 - ₹26.90 ലക്ഷം |
ഫീച്ചറുകൾ | മഹീന്ദ്ര എക്‌സ്‌ഇവി 9ഇ |
ബാറ്ററി പായ്‌ക്ക് | 59 കിലോവാട്ട്, 79 കിലോവാട്ട് |
റേഞ്ച് | 542 കീമി (59 kWh), 656കീമി (79 kWh) |
മോട്ടോർ പവർ | 210 കിലോവാട്ട് |
മോട്ടോർ ടോർക്ക് | 380 എൻഎം |
ചാർജിങ് സമയം(DC) | 20 മിനിറ്റ് (20-80% വരെ) |
ചാർജിങ് സമയം(AC) | 8-11.7 മണിക്കൂർ (0-100% വരെ) |
ഗ്രൗണ്ട് ക്ലിയറൻസ് | 207mm |
സീറ്റിങ് കപ്പാസിറ്റി | 5 |
ബൂട്ട് സ്‌പേസ് | 455 ലിറ്റർ |
ഫീച്ചറുകൾ |
|
പ്രാരംഭവില | ₹21.90 - ₹30.50 ലക്ഷം |
Also Read:
- മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികളുടെ വില പ്രഖ്യാപിച്ചു: എക്‌സ്‌ഇവി 9ഇ, ബിഇ 6 ഇവികളുടെ വിലയറിയാം...
- സുരക്ഷയുടെ കാര്യത്തിൽ വിശ്വസിച്ച് വാങ്ങാം: ക്രാഷ് ടെസ്റ്റിൽ മികച്ച സുരക്ഷ റേറ്റിങ് നേടി മഹീന്ദ്രയുടെ ചുണക്കുട്ടികൾ
- അമ്പമ്പോ! 20 മിനിറ്റിൽ ഫുൾ ചാർജ്, ഒറ്റ ചാർജിൽ 682 കിലോമീറ്റർ: മഹീന്ദ്രയുടെ കരുത്തുറ്റ ഇലക്‌ട്രിക് എസ്‌യുവികൾ വിപണിയിൽ
- ടാറ്റയുടെ കർവ് ഇവിക്ക് എതിരാളിയോ? മഹീന്ദ്ര BE 6e എത്തി; ആരാണ് കേമൻ ?
- ജനപ്രിയ സെഡാനായ ഹോണ്ട സിറ്റിയുടെ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി: വില അറിയാം