കേരളം

kerala

ETV Bharat / state

അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോൺ നിയന്ത്രണങ്ങൾ പുനപരിശോധിക്കണം; പ്രിയങ്ക ഗാന്ധി - PRIYANKA ON BUFFER ZONE REGULATION

മഹാദുരന്തത്തെ പോലും രാഷ്ട്രീയവൽക്കരിച്ചു, രാജ്യത്തെ യഥാർഥ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ലെന്നും പ്രിയങ്ക ഗാന്ധി.

WAYANAD BYELECTION 2024  WAYANAD UDF ELECTION CAMPAIGN  WAYANAD UDF CANDIDATE PRIYANKA  PRIYANKA GANDHI WAYANAD CAMPAIGN
Priyanka Gandhi (ETV Bharat)

By ETV Bharat Kerala Team

Published : Nov 4, 2024, 3:15 PM IST

വയനാട്: യാതൊരു ചർച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോൺ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ കേണിച്ചിറയിൽ നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 'വയനാട്ടിൽ മെച്ചപ്പെട്ട റോഡുകൾ ഉണ്ടാകേണ്ടതുണ്ട്. മെച്ചപ്പെട്ട ഭക്ഷ്യ സംസ്‌കരണ സംവിധാനങ്ങളും സംഭരണ കേന്ദ്രങ്ങളും ഉണ്ടെങ്കിൽ ജനങ്ങൾക്ക് അതുവഴി നല്ല വരുമാനം ലഭിക്കും.

Priyanka Gandhi At Wayanad (ETV Bharat)

വന്യജീവി ആക്രമണങ്ങൾ മൂലം ക്ഷീരകർഷകർക്ക് അവരുടെ കാലികളെ നഷ്‌ടപ്പെടുകയാണ്. കർഷകരുടെ വിളകൾ നശിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടക്കിയിട്ട് ആറ് മാസമായി. വയനാടിൻ്റെ ആത്മാവ് ആദിവാസി സമൂഹമാണ്. എന്നാൽ അവരുടെ അവകാശങ്ങൾ ഓരോ ദിവസം കഴിയും തോറും കേന്ദ്രസർക്കാർ എടുത്തുമാറ്റുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആദിവാസികളുടെ ഭൂമികൾ കോർപ്പറേറ്റുകൾക്ക് പതിച്ചു നൽകി. മെഡിക്കൽ കോളജ് എന്ന ബോർഡ് മാത്രമാണ് വയനാട്ടിലുള്ളത്. രാത്രി യാത്ര നിരോധനം മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മെഡിക്കൽ കോളേജിനും ആരോഗ്യ, വിദ്യാഭ്യാസം സംവിധാനങ്ങൾക്കും വേണ്ടി വയനാട്ടുകാർ യാചിക്കുന്ന അവസ്ഥ ഉണ്ടാകരുത്.

കാർഷിക മേഖലയെ ശക്തിപ്പെടുത്തി തൊഴിലുകൾ സൃഷ്‌ടിക്കുന്നതിനു പകരം കേന്ദ്രസർക്കാർ കാർഷിക മേഖലയെ അവഗണിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുന്നു. രാജ്യത്തെ യഥാർഥ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല.

രാജ്യത്ത് തൊഴിലില്ലായ്‌മ നിരക്കും വിലക്കയറ്റവും ഏറ്റവും ഉയരത്തിലെത്തി. വയനാട് ദുരന്തത്തിൽ ഇതുവരെ നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്നും മഹാദുരന്തത്തെ പോലും രാഷ്ട്രീയവൽക്കരിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

എം പി മാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്ജ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കോർഡിനേറ്റർമാരായ ഐ സി ബാലകൃഷ്‌ണൻ, എം എൽ എമാരായ ടി സിദ്ദിഖ്, സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ, കെ കെ വിശ്വനാഥൻ മാസ്‌റ്റർ, ജോഷി കണ്ടത്തിൽ, വർഗീസ് മുരിയങ്കാവിൽ, ഡി പി രാജശേഖരൻ, മാടക്കര അബ്‌ദുള്ള, മുഹമ്മദ് ബഷീർ, നാരായണൻ നായർ, ബീന ജോസ്, ഉഷതമ്പി, മിനി പ്രകാശൻ, ട്രഷററും ഡിസിസി പ്രസിഡൻ്റുമായ എൻ ഡി അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

Also Read:പാലക്കാട് തെരഞ്ഞെടുപ്പ് തിയതി മാറ്റി; വോട്ടെടുപ്പ് നവംബർ 20 ന്

ABOUT THE AUTHOR

...view details