കേരളം

kerala

ETV Bharat / state

യുഡിഎഫിനെ അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടി; കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധിയില്‍ പ്രതിപക്ഷ നേതാവ് - VD Satheesan on K Babu order - VD SATHEESAN ON K BABU ORDER

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് വിഡി സതീശന്‍.

VD SATHEESAN  K BABU MLA  കെ ബാബു  എം സ്വരാജ്
Opposition Leader VD Satheesan Responds to the High Court order favourable to K Babu MLA

By ETV Bharat Kerala Team

Published : Apr 11, 2024, 4:47 PM IST

തിരുവനന്തപുരം : തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കെ ബാബുവിന് എംഎൽഎ ആയി തുടരാമെന്ന ഹൈക്കോടതി വിധി യുഡിഎഫിനെ അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിധി ജനാധിപത്യത്തിന്‍റെ വിജയമാണെന്നും വിഡി സതീശന്‍ വാർത്താ കുറിപ്പില്‍ പ്രതികരിച്ചു.

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്‍ക്കെ എല്‍ഡിഎഫും സിപിഎമ്മും ശ്രമിച്ചത്. സിപിഎം എല്ലാ അടവുകളും പയറ്റി ഏത് വിധേനയും കെ ബാബുവിനെ അയോഗ്യനാക്കാന്‍ ശ്രമിച്ചു.

കോടതിയെ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത ബോധ്യപ്പെടുത്താന്‍ പോലും ഹര്‍ജിക്കാര്‍ക്കായില്ല. കോടതിയെ സമീപിച്ചത് വ്യാജ രേഖ ഉണ്ടാക്കിയാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഹൈക്കോടതി വിധി ജനകീയ കോടതിയുടെ വിധി ശരിവയ്ക്കുന്നു. വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും വിഡി സതീശൻ ഹൈക്കോടതി വിധിക്ക് പിന്നാലെ വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചു.

2021-ല്‍ കെ ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്‌ത് എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന്(11-04-2024) തള്ളിയത്.

Also Read :കെ ബാബുവിന് എംഎല്‍എയായി തുടരാം; സ്വരാജിന്‍റെ ഹര്‍ജി തള്ളി - High Court Rejects M Swaraj Plea

ABOUT THE AUTHOR

...view details