കാസർകോട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), എയ്ഞ്ചൽ (30), ആലിസ് തോമസ് (62) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ - ഹിസാർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഇടിച്ചത്.
പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ഇന്ന് (സെപ്റ്റംബർ 14) വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.