കോഴിക്കോട് : കൊടുവളളിക്കു സമീപം മദ്രസ്സ ബസാറിനടുത്ത് നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കു വരുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
സ്വിഫ്റ്റ് ബസ് ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി; സംഭവം കൊടുവള്ളിയിൽ - SWIFT BUS ACCIDENT IN KODUVALLY - SWIFT BUS ACCIDENT IN KODUVALLY
കൊടുവള്ളിയില്‍ ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറിയ സ്വിഫ്റ്റ് ബസിന്‍റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.
Koduvally Swift bus Accident (Source: Etv Bharat Reporter)
Published : May 14, 2024, 3:50 PM IST
ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട ബസ് ആദ്യം റോഡരികിലെ മരത്തിലിടിച്ചു. പിന്നീട് വെട്ടിത്തിരിഞ്ഞ് എതിര്‍വശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും സാരമായ പരിക്കുകളില്ല. അപകടം സംഭവിക്കുമ്പോൾ ഹോട്ടലിൽ ജീവനക്കാർ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.
Also Read:ആംബുലൻസ് കത്തി രോഗി വെന്തുമരിച്ച സംഭവം : ഡ്രൈവർക്കെതിരെ കേസ്