കോട്ടയം:സംരംഭകരാകാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ ഉറപ്പാക്കി എംജി സര്‍വകലാശാല ബജറ്റ്. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്ലാണ് വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതികള്‍ അവതരിപ്പിച്ചത്. വിദ്യാര്‍ഥികളെ ഗവേഷകരും സംരംഭകരുമായി വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കും സാമ്പത്തിക ഭദ്രതയും ഊര്‍ജ്ജ സ്വയം പര്യാപ്‌തതയും ലക്ഷ്യമിടുന്ന ആശയങ്ങള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുള്ളതാണ് ബജറ്റ്.
വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാറിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധനകാര്യ ഉപസമിതി കണ്‍വീനര്‍ പി ഹരികൃഷ്‌ണനാണ് 650.87 കോടി രൂപ വരവും 672.74 കോടി രൂപ ചിലവും 21.86 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്.
MG University Budget (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ക്ലാസ് മുറികളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സംരംഭകത്വവും തമ്മിലുള്ള അകലം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്നും നാല് വര്‍ഷ ബിരുദ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന വിജ്ഞാന സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതോടൊപ്പം സര്‍വകലാശാലയിലെ ഓരോ പഠന വകുപ്പും ഒരു നൂതന ആശയമെങ്കിലും സംരംഭമാക്കി മാറ്റുന്നതിന് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയും നടപ്പാക്കും.
രണ്ടു പദ്ധതികള്‍ക്കും 50 ലക്ഷം രൂപ വീതം ചെലവഴിക്കും വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സര്‍വകലാശാല പിന്തുണ നല്‍കും. ആശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളായി ഇന്‍കുബേറ്റ് ചെയ്യുകയും സ്റ്റാര്‍ട്ടപ്പുകള്‍ വ്യവസായികമായി വിപുലീകരിക്കപ്പെടുമ്പോള്‍ ഇതില്‍ സര്‍വകലാശാലയ്ക്ക് നിശ്ചിത ശതമാനം പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Read More: നാലുവര്‍ഷ ബിരുദ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; സ്‌കോർ കാർഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ.. - FYUGP 1ST SEM RESULT